Latest News
ഹർദീപ് സിംഗ് നിജ്ജറിനു നേരെ പാഞ്ഞത് 50 ബുള്ളറ്റുകൾ, 34 ബുള്ളറ്റുകൾ നിജ്ജറിന്റെ ശരീരത്തിൽ തുളച്ചുകയറി
![](http://avatartoday.com/wp-content/uploads/2023/09/Hardeep-Singh-Nijjar.jpg)
വാഷിംഗ്ടൺ . ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജറിനെ വധിച്ചത് ആറു പേർ ചേർന്നാണെന്ന് വാഷിംഗ്ടൺ പോസ്റ്റിന്റെ വെളിപ്പെടുത്തൽ. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ അമേരിക്കൻ മാദ്ധ്യമമായ വാഷിംഗ്ടൺ പോസ്റ്റ് പുറത്തുവിട്ടു. കൊലപാതക ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരം.
രണ്ട് വാഹനങ്ങളിലായി എത്തിയ ആറ് പേരാണ് കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുള്ള തെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജൂൺ 18ന് ബ്രിട്ടിഷ് കൊളംബിയയിലെ സറേയിലെ ഗുരുനാനാക് സിഖ് ഗുരുദ്വാരക്ക് സമീപത്ത് വെച്ചായിരുന്നു 46-കാരനായ നിജ്ജറിന്റെ കൊല നടക്കുന്നത്. ഗുരുദ്വാരയുടെ പാർക്കിംഗ് സ്ഥലത്ത് നിന്ന് പുറത്തേക്ക് പോവുകയായിരുന്ന നിജ്ജറിന്റെ ട്രക്കിന് കുറുകെ കൊലയാളി സംഘമെത്തിയ കാറുകളിലൊന്ന് നിർത്തി എന്നാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
കാറിൽ നിന്ന് രണ്ട് പേർ പുറത്തിറങ്ങി നിജ്ജറിന് നേരെ തുരുതുരെ നിറയൊഴിക്കുകയായിരുന്നു. നിജ്ജർ ഇരുന്ന ഡ്രൈവിംഗ് സീറ്റിന് നേരെ 50 ബുള്ളറ്റുകൾ പായിച്ചതായാണ് വിവരം. വെടിയുണ്ടകളിൽ 34 എണ്ണം നിജ്ജറിന്റെ ശരീരത്തിൽ തുളച്ചുകയറി. കൊലയാളികൾ സംഭവസ്ഥലത്ത് നിന്ന് ഓടിമാറി മറ്റൊരു കാറിൽ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃക്സാക്ഷികളിലൊരാളായ ദുപീന്ദർജിത്ത് സിംഗ് വെടിയൊച്ച കേട്ട് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും ഖാലിസ്ഥാനി നേതാവ് മരിച്ചിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം, നിജ്ജർ കൊല്ലപ്പെട്ട സംഭവത്തിൽ കാനഡയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്കു മുന്നിൽ ഖാലിസ്ഥാൻ അനുകൂലികൾ പ്രതിഷേധ പ്രകടനം നടത്തുകയുണ്ടായി. ഒട്ടാവയിലെ ഹൈക്കമ്മിഷനും ടൊറന്റൊയിലെ കോൺസുലേറ്റിനും മുന്നിലായിരുന്നു പ്രകോപനപരമായ പ്രതിഷേധം നടന്നത്. ഖാലിസ്ഥാൻ പതാകകളുമായാണ് അവർ എത്തിയിരുന്നത്. ടൊറൊന്റൊയിൽ പ്രതിഷേധക്കാർ ഇന്ത്യയുടെ ദേശീയ പതാക കത്തിക്കുകയും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കട്ട്ഔട്ടുകൾക്ക് നേരെ ചെരുപ്പ് എറിയുകയും ഉണ്ടായി.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
![](http://avatartoday.com/wp-content/uploads/2023/09/PP-Sujathan.jpg)
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime1 year ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment1 year ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News1 year ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime1 year ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Entertainment1 year ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Latest News1 year ago
യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ചന്ദ്രയാന്‍ 3 വിജയകരമാകാൻ മദ്രസയില്‍ പ്രത്യേക പ്രാര്‍ത്ഥന
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു