Latest News
സ്കൂള്‍ പ്രിന്‍സിപ്പലിന്റെ പീഡനം, യോഗിക്ക് രക്തം കൊണ്ട് വിദ്യാർഥികൾ കത്തെഴുതി,ഉടനടി അറസ്റ്റ്
ഗാസിയാബാദ് . ലൈംഗികമായി സ്കൂള്‍ പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രക്തം കൊണ്ട് വിദ്യാർഥികൾ കത്തെഴുതിയതിനെ തുടർന്ന് പ്രിന്‍സിപ്പലിനെ ഉടനടി അറസ്റ്റ് ചെയ്ത് ജയിൽ അഴിക്കുള്ളിലാക്കി. സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെ കര്‍ശന നടപടി ആണ് വിദ്യാര്‍ത്ഥിനികള്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
കത്ത് ശ്രദ്ധയിൽപെട്ടയുടൻ നടപടിയെക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിടുകയായിരുന്നു. തുടർന്ന് പ്രിന്‍സിപ്പല്‍ ഡോ. രാജീവ് പാണ്ഡെയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. രാജീവ് പാണ്ഡെ വിദ്യാർഥിനികളെ ഓഫിസിലേക്കു വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തി വന്നിരുന്നതായാണ് പരാതി.
ഓഫിസിലെത്തുന്ന പെൺകുട്ടികളെ ഇയാൾ മോശമായി സ്പർശിക്കുകയും ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു. ആദ്യം പ്രിൻസിപ്പലിനെതിരെ സംസാരിക്കാൻ ഭയന്ന പെൺകുട്ടികൾ, ശല്യം സഹിക്കാനാകാതെ വിവരം മാതാപിതാക്കളെ അറിയിച്ചിരുന്നു. തുടർന്ന് ഇവരുടെ കുടുംബാംഗങ്ങൾ സ്കൂളിലെത്തി പ്രിൻസിപ്പലുമായി വാക്കേറ്റമുണ്ടായി. ഇതോടെ വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾ സ്‌കൂളിൽ അതിക്രമിച്ച് കയറി മർദിച്ചെന്ന് ആരോപിച്ച് രാജീവ് പാണ്ഡെ പരാതി നൽകിയതിനെ തുടർന്ന് ഇരുവിഭാഗങ്ങൾക്കെതിരെയും പൊലീസ് കേസെടുക്കുകയുണ്ടായി.
മണിക്കൂറുകളോളം പൊലീസ് തങ്ങളെ ഭീഷണിപ്പെടുത്തുകയും തടങ്കലിൽ വെക്കുകയും ചെയ്തതായി വിദ്യാർത്ഥിനികളും രക്ഷിതാക്കളും ആരോപിച്ചിട്ടുണ്ട്. ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥിനികൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രക്തം കൊണ്ടു കത്തെഴുതുന്നത്.
‘അങ്ങയെ നേരിൽ കാണാനും പരാതികൾ ബോധിപ്പിക്കാനും ഞങ്ങളെയും ഞങ്ങളുടെ മാതാപിതാക്കളെയും അനുവദിക്കണം. ഞങ്ങൾക്ക് നീതി വേണം. ഞങ്ങളെല്ലാം അങ്ങയുടെ മക്കളാണ്’ യോഗി ആദിത്യനാഥിന് എഴുതിയ കത്തില്‍ വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് ഗാസിയാബാദ് പൊലീസിലെ സീനിയർ ഓഫീസർ സലോനി അഗർവാൾ അറിയിച്ചിട്ടുണ്ട്.