Culture
ആത്മീയതയുടെ ആൽമരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് ഗോകുലം ഗോപാലൻ
തിരിച്ചറിയപ്പെടാതെ ചിലർ ഒരു കാലത്ത് ചവിട്ടി മെതിക്കപ്പെട്ടവയിലെ നന്മയും നനവും സത്യവും മറ്റുചിലർ തിരിച്ചറിയപ്പെടുന്നത് കാലം കുറിക്കുന്ന സത്യമാണ്. സ്വാമി ഭദ്രാനന്ദിന്റെ ജീവിതത്തിലും ഇതൊരു പരമ യാഥാർഥ്യമാവുകയാണ്. സമൂഹത്തെ സ്വന്തം ശരീരമായി കാണുന്നവനാണ് ഒരു യഥാർത്ഥ സന്ന്യാസി. അയാൾ നിർഭയനും സമൂഹത്തിന്റെ തിന്മകൾക്കെതിരെ പ്രതീകരിക്കുന്നവനുമായിരിക്കും. സ്വാമി ഭദ്രാനന്ദിൽ ഈ രണ്ടു ഗുണങ്ങളും ഉണ്ട്.
കൃഷ്ണന് കുചേലൻ സുഹൃത്താണ്, അർജുനന് ഗുരുവാണ്, യശോദയ്ക്ക് മകനാണ്, ദുര്യോധനന് ശത്രുവാണ്, രാധക്ക് കാമുകനാണ്, രുഗ്മിണിക്ക് ഭർത്താവാണ് എന്നാൽ കംസന് കാലനുമാണ്. ഇത് പോലെ തന്നെ അസൂയാലുക്കൾക്കും ദേശ ദ്രോഹികൾക്കും സ്വാമി ഭദ്രാനന്ദിനെ ഇഷ്ടപെടണമെന്നില്ല. ചുരുക്കം ചില ഋഷി വര്യന്മാർക്ക് മാത്രം അനുഗ്രഹീതമായ ലഭിച്ച പ്രവചന സിദ്ധിയുള്ള, അത്യപൂർവ്വ ജന്മമായ സനാതന ധർമ്മ പ്രചാരകന് ഇന്ന് പിറന്നാൾ. ദക്ഷിണേന്ത്യൻ വ്യവസായിയും സിനിമ നിർമാതാവും ആയ ശ്രീ ഗോകുലം ഗോപാലൻ തന്റെ ഫേസ് ബുക്കിൽ കുറിച്ച ജന്മദിനാശംസ ഇങ്ങനെ.
‘ഭദ്രാനന്ദ് സ്വാമിയുടെ ജന്മദിനമാണ് ഇന്ന്. മനുഷ്യ സഹജമായ എല്ലാ സ്വഭാവസവിശേഷതകളും ഒരാളിൽ കാണുന്നത് അത്യപൂർവമാണ്.
സ്വാമിയോടൊപ്പമുള്ള നിമിഷങ്ങളിൽ പലപ്പോഴും ഞാനതു ദർശിച്ചിട്ടുണ്ട്. ആത്മീയതയുടെ ആൽമരം പോലെ അദ്ദേഹം തന്റെ ജീവിതപാതയിൽ പടർന്നു പന്തലിച്ചു വളർന്നുകൊണ്ടിരിക്കുന്നു. പലപ്പോഴും നല്ല ഉപദേശകനായും, വഴികാട്ടിയായും അദ്ദേഹം എന്നോടൊപ്പമുണ്ട്…. ഈയൊരു ജന്മദിനത്തിൽ വൈഭവഭൂഷണനായ സ്വാമിക്ക് ആയുരാരോഗ്യവും,നന്മയും ഹൃദയം കൊണ്ട് നേരുന്നു. – ഗോകുലം ഗോപാലൻ