Entertainment

ചന്ദ്രമുഖി 2 ന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ സ്വന്തമാക്കി

Published

on

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ രാഘവ ലോറൻസ് പ്രധാന വേഷത്തിലെത്തുന്ന ചന്ദ്രമുഖി 2 ന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ സ്വന്തമാക്കി. പൊന്നിയിൻ സെൽവൻ 2 എന്ന ചിത്രത്തിന് ശേഷം ലൈക്ക പ്രൊഡക്ഷൻസുമായി ശ്രീ ഗോകുലം മൂവീസ് സഹകരിക്കുന്ന ചിത്രമാണ് ചന്ദ്രമുഖി 2. ലൈക്ക പ്രൊഡക്ഷൻസുമായി സഹകരിക്കുന്ന ആറാമത്തെ ചിത്രമെന്ന പ്രത്യേകതകൂടി ഇതിനുണ്ട്.

ലൈക്ക പ്രൊഡക്ഷൻസുമായി സഹകരിക്കുന്നതിൽ ഞങ്ങൾ അങ്ങേയറ്റം അഭിമാനിക്കുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും ശ്രീ ഗോകുലം മൂവീസ് ഡിസ്ട്രിബ്യുഷൻ വ്യാപിപ്പിക്കുക കൂടി ചെയ്തതോടെ ലൈക്ക പ്രൊഡക്ഷൻസുമായി തുടർന്നും ചിത്രങ്ങൾ പ്രതീക്ഷിക്കാം എന്നാണ് ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തി പറഞ്ഞിരിക്കുന്നത്.

ചിത്രം സെപ്റ്റംബർ 28 ന് റിലീസിനായി ഒരുങ്ങുകയാണ്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷൻ പാർട്ണർ. ബോളിവുഡ് സ്റ്റാർ കങ്കണ റണാവത്ത് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സീനിയർ ഡയറക്ടർ പി.വാസുവാണ് സംവിധാനം ചെയ്തിരിക്കുന്നത്. പി.വാസുവിന്റെ 65-മത്തെ ചിത്രമാണ് ചന്ദ്രമുഖി 2 എന്നതും എടുത്ത് പറയേണ്ടതായുണ്ട്. മുൻനിര പ്രൊഡക്ഷൻ ഹൗസായ ലൈക്ക പ്രൊഡക്ഷൻസ്ന്റെ ബാനറിൽ സുഭാസ്‌കരനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വേട്ടയിൻ രാജ ആയിട്ടാണ് രാഘവ ലോറൻസ് ചിത്രത്തിൽ എത്തുന്നത്.

18 വർഷം മുമ്പ് ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച ചന്ദ്രമുഖിയുടെ തുടർച്ചയാണ് ചന്ദ്രമുഖി 2 എത്തുന്നത്. രജനീകാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചന്ദ്രമുഖി, 2005 ഏപ്രിൽ 14 നാണ് റിലീസ് ചെയ്യുന്നത്.
ചന്ദ്രമുഖി 2ന്റെ ട്രെയിലർ കണ്ട പ്രേക്ഷകർ വൻ പ്രതീക്ഷയിലാണ്. ഹൊറർനോടൊപ്പം നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം പ്രേക്ഷകരെ ആകർഷിക്കുമെന്നാണ് ട്രെയിലർ കണ്ടവരൊന്നടക്കം പറയുന്നത്. ആർ ഡി രാജശേഖർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ആന്റണി കൈകാര്യം ചെയ്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version