Entertainment
‘കളവിന്റെ വലിപ്പം തീരുമാനിക്കുള്ള സ്വാതന്ത്ര്യം കള്ളന്മാർക്ക്, സ്വാതന്ത്ര്യം കൊള്ളയിസം കള്ളൻമാർ സിന്ദാബാദ്’ – ഹരീഷ് പേരടി
സഹകരണ ബാങ്ക് അഴിമതിയെ ന്യായികരിച്ച മന്ത്രി എംബി രാജേഷിനെതിരെ വിമർശനയവുമായി നടൻ ഹരീഷ് പേരടി. എം.ബി രാജേഷ് അല്ല എം.ബി.എ രാജേഷാണെന്നായിരുന്നു നടന്റെ പരാമർശം. സഹകരണ ബാങ്കിൽ നടക്കുന്ന അഴിമതികൾ വലിയ പ്രശ്‌നമാണോ എന്നായിരുന്നു എംബി രാജേഷ് ചോദിച്ചിരുന്നത്. പൊതുമേഖല ബാങ്കിൽ നടക്കുന്നവയുമായി തട്ടിച്ചുനോക്കിയാൽ ഇതൊന്നും അത്ര വലുതല്ലെന്നായിരുന്നു മന്ത്രി എംബി രാജേഷിന്റെ വാദം എന്നതാണ് രസകരം.
രാജേഷിന്റെ ഈ വാദത്തെ വിമർശിച്ചു കൊണ്ടാണ് ഹരീഷ് പേരടി രംഗത്ത് വന്നത്. നമ്മുടെ വരയെ ചെറുതാക്കാൻ മുകളിൽ ഒരു വലിയ വര വരച്ചാൽ മതിയെന്ന് തിരിച്ചറിവുള്ള നല്ലവനല്ലാത്ത, കൊള്ളരുതാത്ത കച്ചവടക്കാരനെന്നും, എം.ബി രാജേഷ് അല്ല എം.ബി.എ രാജേഷാണെന്നും പേരടി പറഞ്ഞിരിക്കുകയാണ്. കളവ് വലുതാണോ ചെറുതാണോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കള്ളൻമാർക്കാണെന്നും നാട്ടുക്കാർക്കല്ലെന്നുമാണ് നടൻ വിമർശിച്ചിരിക്കുന്നത്.
ഹരീഷ് പേരടിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ. താങ്കൾ വെറും എം.ബി.രാജേഷ് അല്ല എം.ബി.ഏ.രാജേഷാണ്. Master of Business Administration രാജേഷ്നമ്മുടെ വരയെ ചെറുതാക്കാൻ മുകളിൽ ഒരു വലിയ വര വരച്ചാൽ മതിയെന്ന് തിരിച്ചറിവുള്ള നല്ലവനല്ലാത്ത, കൊള്ളരുതാത്ത കച്ചവടക്കാരൻ. ചുരുക്കി പറഞ്ഞാൽ കളവ് വലുതാണോ ചെറുതാണോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കള്ളൻമാർക്കാണെന്ന്.. നാട്ടുക്കാർക്കല്ലെന്ന്.. സ്വാതന്ത്ര്യം കൊള്ളയിസം കള്ളൻമാർ സിന്ദാബാദ്.