Latest News
തനുവിന് ആദരവുമായി മുൻ എൽടിടിഇ നേതാവ് ശ്രീപെരുമ്പത്തൂരിൽ എത്തി
രാജീവ് ഗാന്ധിയെ കൊലപ്പെടുത്താൻ തമിഴ് പുലികളുടെ ചാവേറായി എത്തിയ തനുവിന് ആദരവുമായി മുൻ എൽടിടിഇ നേതാവ് ശ്രീപെരുമ്പത്തൂരിൽ എത്തി. ശ്രീലങ്കയിലെ മുൻ തമിഴ്പുലി നേതാവായ തുളസി അമരനാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പ ത്തൂരിലെ രാജീവ് ഗാന്ധി സ്മാരകത്തിൽ എത്തി തനുവിന് വേണ്ടി പുഷ്പാർച്ചന നടത്തിയിരിക്കുന്നത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ട് 32 വർഷങ്ങൾക്ക് ശേഷം ശ്രീപെരുമ്പത്തൂരിലെ രാജീവ് ഗാന്ധി സ്മാരകത്തിൽ എത്തി തുളസി അമരൻ തനുവിന് ആദരവ് അർപ്പിച്ചിരിക്കുകയാണ്. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ശ്രീലങ്കയിലെ മുൻ തമിഴ്പുലി നേതാവായ തുളസി അമരൻ ശ്രീപെരുമ്പത്തൂരിൽ വന്നിരുന്നു എന്ന് അവകാശപ്പെടുമ്പോൾ അയാൾക്കൊപ്പം പുതുച്ചേരിയിലെ ചില ഐ എൻ ടി യു സി നേതാക്കളും ഉണ്ടായിരുന്നു എന്ന സൂചനയും ഉണ്ട്. ഐ എൻ ടി യു സി പുതുച്ചേരിക്ക് വേണ്ടി വെച്ചിരിക്കുന്ന ഒരു റീത്തും, ചില നേതാക്കളെയും തുളസി അമരൻ പങ്കു വെച്ചിരിക്കുന്ന ഫേസ് ബുക്ക് പോസ്റ്റിൽ കാണാം.
രാജീവ് പങ്കെടുക്കുന്ന പടിപാടിയിൽ മനുഷ്യ ബോംബായി എത്തി രാജീവ് ഗാന്ധിയെ സ്ഫോടനത്തിലൂടെ കൊലപ്പെടുത്തിയ തനുവിനു വേണ്ടിയാണ് എൽടിഇയുടെ മുൻ നേതാവ് തുളസി അമരൻ എത്തി ആദരവ് അർപ്പിച്ചത്. തനൂം സംഘവും രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ശ്രീ പെരുമ്പത്തൂരിൽ എത്തിയാണ് തുളസി അമരൻ ആദരവ് അർപ്പിച്ചതെന്നുള്ളത് എന്നതാണ് എടുത്ത് പറയേണ്ടത്. സ്ഫോടനത്തിൽ അന്ന് തനുവും കൊല്ലപ്പെടുകയായിരുന്നു.
രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത് 1991 മെയ് 21നാണ്. 32 വർഷങ്ങൾക്ക് ശേഷമാണ് മുൻ തമിഴ് പുലികളുടെ ഭാഗത്തുനിന്നും ഇത്തരത്തിൽ ഒരു നീക്കം ഉണ്ടായിരിക്കുന്നത്. തനുവിന് ആദരവ് അർപ്പിച്ച ശേഷം തുളസി അമരൻ തന്നെ സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ഓഗസ്റ്റ് 20ന് ചെന്നൈയിലെത്തിയെന്നും തുടർന്ന് ശ്രീ പെരുമ്പത്തൂരിൽ എത്തി പുഷ്പാർച്ചന അർപ്പിച്ചു എന്നുമാണ് തുളസി അമരൻ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. നിലവിൽ ശ്രീലങ്ക ആസ്ഥാനമായ ജനനായഗ പോരാളിഗൽ കട്ച്ചി എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവാണ് തുളസി അമരൻ.
1991 മെയ് 21 ന് ധനു അക്ക മരിച്ചതിനാൽ ധനു അക്കയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു എന്ന് അവകാശപ്പെട്ടുകൊണ്ടാണ് തുളസി അമരൻ എന്ന പ്രൊഫെെലിൽ നിന്ന് ബുധനാഴ്ച ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. രാജീവിന്റെ ജന്മദിനമായ ആഗസ്റ്റ് 20ന് അദ്ദേഹത്തിന് സ്മാരകം സന്ദർശിക്കാമായിരുന്നുവെന്ന് തുളസി അമരനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരുന്നു. തുളസി അമരൻ മറ്റ് സന്ദർശകരോടൊപ്പം സ്മാരകം സന്ദർശിച്ചിരിക്കണമെന്നും തുടർന്ന് ലങ്കയിലേക്ക് മടങ്ങിയ ശേഷം അദ്ദേഹം ഫോട്ടോ സമുഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തതാകാമെന്നുമാണ് കരുതുന്നത്. ഇതിനിടെ രാഷ്ട്രീയ ശ്രദ്ധ തിരിക്കാനുള്ള ജാഫ്‌ന സ്വദേശിയുടെ രാഷ്ട്രീയ സ്റ്റണ്ടായിരിക്കുമോ? ഇതെന്ന സംശയവും ഉയരുന്നുണ്ട്.