Latest News
വനിതാ ബ്രിഗേഡ് മേധാവി താരാദേവി ഉൾപ്പെടെ അഞ്ച് നക്‌സലുകൾ അറസ്റ്റിലായി
ഉത്തർപ്രദേശിൽ വനിതാ ബ്രിഗേഡ് മേധാവി താരാദേവി ഉൾപ്പെടെ അഞ്ച് നക്‌സലുകളെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. സഹത്വാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബസന്ത്പൂർ ഗ്രാമത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന നക്സലുകളെ ആണ് പിടികൂടിയത്. പ്രതികളിൽ നിന്ന് നക്സലൈറ്റ് സാഹിത്യങ്ങൾ, കൈയെഴുത്ത് സന്ദേശങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ആയുധങ്ങൾ എന്നിവ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. നിരോധിത സിപിഐ മാവോയിസ്റ്റ് ഗ്രൂപ്പുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
2005 മുതൽ നിരോധിത സംഘടനയുമായുള്ള ബന്ധവും ബീഹാറിലെ മധുബൻ ബാങ്ക് കവർച്ച കേസിലെ പങ്കാളിത്തവുമാണ് മഞ്ജു എന്ന താരാദേവിക്കെ തിരെ ചുമത്തിയിട്ടുള്ള കേസ്. നക്‌സലൈറ്റ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയും കർഷകരുടെ സംഘടന രൂപീകരിക്കുകയും ചെയ്ത സത്യപ്രകാസും അറസ്റിലായിട്ടുണ്ട്. ഇയാൾ പൂർവാഞ്ചൽ മേഖലയിൽ കമ്മറ്റിയും ഗ്രൂപ്പ് യോഗങ്ങളും വിളിച്ചുകൂട്ടിയിരുന്നു.