Latest News
മുംബൈ- ബെംഗളൂരു ഉദ്യാന്‍ എക്‌സ്പ്രസ് ട്രെയിനില്‍ തീപിടിത്തം,റെയിൽവേ അന്വേഷണം തുടങ്ങി
മുംബൈ- ബെംഗളൂരു ഉദ്യാന്‍ എക്‌സ്പ്രസ് ട്രെയിനില്‍ തീപിടിത്തം ഉണ്ടായത് സംബന്ധിച്ച് റെയിൽവേ അന്വേഷണം തുടങ്ങി. ബെംഗളൂരുവിലെ ക്രാന്തിവീര സങ്കൊല്ലി രായണ്ണ റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച രാവിലെയാണ് തീപിടുത്തം ഉണ്ടാവുന്നത്. ട്രെയിനിന്റെ കോച്ചുകളില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അഗ്‌നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി.
‘സങ്കൊല്ലി രായണ്ണ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന് പിന്നാലെയാണ് ഉദ്യാന്‍ എക്‌സ്പ്രസില്‍ തീപിടിത്തമുണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. രാവിലെ 7:30 ഓടെയാണ് തീപിടിത്തമുണ്ടായത്. പ്ലാറ്റ്ഫോമില്‍ കനത്ത പുക നിറഞ്ഞിരിക്കുകയാണെന്നും രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചതായാണ് റിപോർട്ടുകൾ.
യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങി 2 മണിക്കൂറിന് ശേഷമായിരുന്നു സംഭവം. ആളപായമോ മറ്റ് പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫയര്‍ എഞ്ചിനുകളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.’സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.