Latest News
മുംബൈയിലെ ഹോട്ടല്‍ ഗാലക്‌സിയിൽ തീപിടിത്തം, മൂന്ന് മരണം
മുംബൈയിലെ ഹോട്ടല്‍ ഗാലക്‌സിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് മരണം. അഞ്ച് പേര്‍ക്ക് പരിക്ക്. മുംബൈയിലെ സാന്താക്രൂസ് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലിന്റെ രണ്ടാം നിലയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടിത്തമുണ്ടാകുന്നത്. എട്ടുപേരെ രക്ഷപെടുത്തി.
ഹോട്ടലില്‍ നിന്ന് എട്ട് പേരെ രക്ഷപ്പെടുത്തി കൂപ്പര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അഗ്‌നിശമനസേനാ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. തീ നിയന്ത്രണ വിധേയമാക്കി. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചു വരുന്നു. നാല് ഫയര്‍ എഞ്ചിനുകളും നിരവധി വാട്ടര്‍ ടാങ്കറുകളും ഹോട്ടലിലേക്ക് എത്തിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ട്.