Entertainment
സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള വരുമാനം ഹറാമാണെന്ന് ഫത്വ
കൊല്‍ക്കത്ത . സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള വരുമാനം ഹറാമാണെന്ന് ഫത്വ പുറപ്പെടുവിച്ച് ജമാഅത്ത് എ ഉലമ ഹിന്ദ്. പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നൃത്തം ചെയ്യുന്നതും റീലുകള്‍ ഫോട്ടോകള്‍ ഇടുന്നതും,അതുവഴി ധനം സമ്പാദിക്കുന്നതും ഇസ്ലാമിന് സ്വീകാര്യമല്ലെന്ന് ജമാഅത്ത് എ ഉലമാ ഹിന്ദിലെ 200 മൗലവിമാര്‍ ചേര്‍ന്ന് പുറപ്പെടുവിച്ച ഫത്വയില്‍ പറഞ്ഞിരിക്കുന്നു.
സോഷ്യല്‍ മീഡിയയിലൂടെ കരയുന്നതും ചിരിക്കുന്നതും നൃത്തം ചെയ്യുന്നതും അനാവശ്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും അംഗീകൃത ഉപജീവന മാര്‍ഗമല്ലെന്നും, അതില്‍ നിന്ന് കിട്ടുന്ന പണം ശരിയത്ത് നിയമപ്രകാരം നിയമവിരുദ്ധമാണെന്നുമാണ് ഫത്വയില്‍ പറഞ്ഞിരിക്കുന്നത്. ബംഗാളിലെ നോര്‍ത്ത് ദിനാജ്പൂരില്‍ ചേര്‍ന്ന ജമാഅത്ത് എ ഉലമ ഹിന്ദ് 18-ാമത് ഫിഖ്ഹി ഇജ്‌തെമയുടേതാണ് ഈ പ്രഖ്യാപനം. മൗലാന മഹ്മൂദ് അസദ് സദ്‌നിയാണ് പരിപാടി സംഘടിപ്പിച്ചത്.
പലിശ, കൈക്കൂലി, മോഷണം, ചൂതാട്ടം, വഞ്ചന, തെറ്റായ കരാറുകള്‍ എന്നിവയിലൂടെ സമ്പാദിച്ച സ്വത്ത് നിയമവിരുദ്ധമാണ്. ശരീഅത്ത് നിരോധിച്ചിട്ടുള്ള നൃത്തം, പാട്ട്, അനാവശ്യ ചിത്രങ്ങളെടുക്കല്‍ തുടങ്ങിയവ ഇസ്ലാമില്‍ അനുവദനീയമല്ലെന്നും ഇവയില്‍ നിന്നുള്ള വരുമാനവും നിയമവിരുദ്ധമാണെന്നാണ് യോഗം പറഞ്ഞിരിക്കുന്നത്. ഇങ്ങനെ പണം സമ്പാദിക്കുന്നത് തെറ്റായ വഴിയിലേക്ക് നയിക്കുമെന്നും ഈ വരുമാന മാര്‍ഗങ്ങളില്‍ നിന്നെല്ലാം മാറി നില്‍ക്കണമെന്നും യോഗം ആവശ്യപ്പെടുന്നു. ദാറുല്‍ ഉലൂം ദയൂബന്ദിലെ മുഫ്തി അബുല്‍ ഖാസിം നൗമാനി അധ്യക്ഷത വഹിച്ചു.
സാധനങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ ഹലാല്‍ ഫണ്ട് മാത്രമേ ഉപയോഗിക്കാവൂ. ഹറാം സമ്പത്ത് ഏതെങ്കിലും കാരണത്താല്‍ ഉപയോഗിച്ചാല്‍, വാങ്ങിയ വസ്തുവില്‍ നിന്നുള്ള ലാഭം ഹറാമായി കണക്കാക്കും. ഒരാള്‍ക്ക് ഹലാലും ഹറാമുമായി വെവ്വേറെ സ്വത്തുണ്ടെങ്കില്‍. ഹലാലായ സ്വത്തിന് മാത്രമാണ് സമ്മതി ഉള്ളത്, ഫത്വയിൽ പറഞ്ഞിരിക്കുന്നു.