Crime
തൊടുപുഴയിൽ പ്രായപൂർത്തിയാകാത്ത മകളെ വിൽക്കാനുണ്ടെന്ന് പിതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ്
തൊടുപുഴ . തൊടുപുഴയിൽ പ്രായപൂർത്തിയാകാത്ത മകളെ വിൽക്കാനുണ്ടെന്ന് ഫേസ് ബുക്ക് പോസ്റ്റ്. സംഭവത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഇടവെട്ടി സ്വദേശിയ്ക്കെതിരെയാണ് തൊടുപുഴ പൊലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റിട്ട ആളുടെ ആദ്യ ഭാര്യയിലുള്ള മകളെ വിൽപ്പനിക്കുണ്ടെന്നാണ് സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റിട്ടിരുന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ചിലർ ഉടൻ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോസ്റ്റ് പിന്നീട് നീക്കം ചെയ്‌തെങ്കിലും പൊലീസ് ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ലഹരി ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നയാളാണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ ആദ്യ വിവാഹത്തിലെ മകൾക്ക് 11 വയസാണ് പ്രായം. ഭാര്യയെയും മകളെയും ഉപേക്ഷിച്ച് ഇയാൾ രണ്ടാമത് വിവാഹം കഴിച്ച പ്രതിയ്ക്ക് ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്. ഇവരെയും ഉപേക്ഷിച്ച ഇയാൾ ഇപ്പോൾ മറ്റൊരു സ്ത്രീയോടൊപ്പമാണ് താമസിച്ചു വരുന്നത്. കേസ് അന്വേഷണത്തിനായി സൈബർ സെല്ലിന് കൈമാറിയിരിക്കുകയാണ്.