Latest News

ചന്ദ്രയാന്റെ ശില്പിയെന്ന് അവകാശവാദം, വ്യാജ ശാസ്ത്രജ്ഞൻ മിഥുൽ ത്രിവേദി അറസ്റ്റിൽ

Published

on

മുംബൈ . ചന്ദ്രയാൻ-3 രൂപകല്പനയിൽ നിർണായക പങ്ക് വഹിച്ചെന്ന് ഒന്നിലധികം വാർത്താ ചാനലുകളുമായുള്ള അഭിമുഖത്തിൽ അവകാശപ്പെട്ട വ്യാജ ശാസ്ത്രജ്ഞൻ മിഥുൽ ത്രിവേദി സൂറത്തിൽ അറസ്റ്റിലായി. ത്രിവേദിക്ക് ഐഎസ്ആർഒയുമായി യാതൊരു ബന്ധവുമില്ലെന്ന് ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനം സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റ് ഉണ്ടായത്.

സൂറത്ത് പൊലീസ് ഐപിസി 478, 471, 419, 420 വകുപ്പുകൾ പ്രകാരമാണ് മിഥുൽ ത്രിവേദിക്കെതിരെ കേസെടുത്തിട്ടുള്ളത്. മിഥുലിന്റെ വിദ്യാഭ്യാസ യോഗ്യത സൂറത്ത് പോലീസ് അന്വേഷിക്കുകയാണ്. മിഥുൽ ത്രിവേദി താൻ ഐഎസ്ആർഒ ശാസ്ത്രജ്ഞനാണെന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും ഐഎസ്ആർഒയുമായി ബന്ധപ്പെട്ട് അങ്ങനെയൊരാൾ ഇല്ലെന്ന് സ്ഥിരീകരിച്ചതായി സൂറത്ത് സിറ്റി അഡീഷണൽ പൊലീസ് കമ്മീഷണർ ശരദ് സിംഗാള് പറഞ്ഞിട്ടുണ്ട്.

മിഥുലിനെ ട്യൂഷൻ ക്ലാസുകൾ നടത്തി വന്നിരുന്നതായും കൂടുതൽ വിദ്യാർത്ഥികളെ ആകർഷികാനായി ബോധപൂർവം ഈ കഥകൾ പ്രചരിപ്പിച്ചതായും വ്യക്തമായതായി സിംഗാൾ പറഞ്ഞിട്ടുണ്ട്. ചന്ദ്രയാൻ സോഫ്റ്റ് ലാൻഡിംഗിന് തൊട്ടടുത്ത ദിവസം മിഥുൽ ത്രിവേദിയും ചില അധ്യാപകരും തമ്മിലുള്ള ചർച്ചയുടെ ഓഡിയോ റെക്കോർഡിംഗ് പുറത്തുവന്നിട്ട്. ഈ സംഭാഷണങ്ങളിൽ, ദൗത്യത്തെക്കുറിച്ചും അതിന്റെ വിജയകരമായ ഫലത്തെക്കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്.

ഓഡിയോയിൽ താൻ ഐഎസ്ആർഒ സെന്ററിലാണെന്ന് മിഥുൽ പറയുന്നുണ്ട്. സംഭാഷണത്തിനിടയിൽ, ചന്ദ്രയാൻ രൂപകല്പന ചെയ്തത് താനാണെന്നും മിഥുൽ പറയുന്നു. മാത്രമല്ല മിഥുൽ ത്രിവേദി ഒന്നിലധികം വാർത്താ ചാനലുകളുമായുള്ള അഭിമുഖത്തിൽ പങ്കെടുക്കുകയും സമാനമായ അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്യുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version