Crime
മുന്‍ മന്ത്രി എ സി മൊയ്തീന് രക്ഷയില്ല, വീണ്ടും ഇ ഡിയുടെ നോട്ടീസ്
കൊച്ചി . തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുന്‍ മന്ത്രി എ സി മൊയ്തീനു ചോദ്യം ചെയ്യുന്നതിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്‍കി. ഇഡിക്ക് മുന്നില്‍ എ സി മൊയ്തീൻ 11ന് ഹാജരാകണം. ഓഗസ്റ്റ് 31, സെപ്റ്റംബര്‍ നാല് എന്നീ തീയതികളില്‍ ഹാജരാകാന്‍ ഇ ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും മൊയ്തീന്‍ എത്തിയിരുന്നില്ല. രണ്ടാഴ്ചത്തെ സമയമാണ് ആദ്യനോട്ടീസ് ലഭിച്ചപ്പോള്‍ മൊയ്തീന്‍ ചോദിച്ചിരുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഹാജരാകേണ്ടെന്നായിരുന്നു സിപിഎം സംസ്ഥാനനേതൃത്വത്തിന്റ നിര്‍ദേശവും തുടർന്ന് ഉണ്ടായിരുന്നു.
കേസിൽ ഇ ഡിയുടെ അറസ്റ്റിലായ പി സതീഷ് കുമാറിനേയും പി പി കിരണിനേയും നാലുദിവസം ഇഡി കസ്റ്റഡിയില്‍ വിട്ടു. കലൂരിലെ കോടതിയിൽ ഹാജരാക്കിയ ഇവർക്ക് വെള്ളിയാഴ്ച വൈകിട്ട് നാലുമണിവരെയാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. കിരണിന് കരുവന്നൂര്‍ സഹകരണ ബാങ്കിൽ അംഗത്വം പോലുമില്ല. ഇയാൾക്ക് വായ്പനൽകാൻ പാവപ്പെട്ടവരായ ഒട്ടേറെപ്പേരുടെ രേഖകൾ ഉപയോഗപ്പെടുത്തുക യായിരുന്നു. അവർ പോലുമറിയാതെയാണ് ആ രേഖകൾ ഈടായി സ്വീകരിച്ച് ബാങ്ക് വായ്പ നൽകിയിരിക്കുന്നത്.
ബാങ്കിന്റെ അധികാരപരിധിക്ക് പുറത്ത് ഉള്ള പി.പി. കിരണിന് ചട്ടങ്ങൾക്ക് വിരുദ്ധമായി 19,873 എന്ന നമ്പറിൽ അംഗത്വം നൽക്കുകയായിരുന്നു. ബാങ്കിൽ നിന്ന് കിരണിന് 24.56 കോടി രൂപ വായ്പയെന്ന നിലയിൽ ലഭിച്ചതായി ഇഡി കോടതിയിൽ അറിയിച്ചിട്ടുണ്ട്. സാധാരണക്കാരായ 51 പേരുടെ രേഖകൾ അവർ പോലുമറിയാതെ ഈടുവെച്ചാണ് ഇത്രയും വലിയ തുക കിരണിന് ബാങ്ക് നൽകുന്നത്. ഇതിന്റെ പലിശയുൾപ്പെടെ 48.57 കോടി രൂപ ബാങ്കിന് അയാൾ തിരിച്ചടയ്ക്കാനുണ്ട്. കൈപ്പറ്റുന്ന പണം ബിനാമിയായ സതീഷ്‌കുമാർ ഉന്നത രാഷ്ട്രീയപ്രമുഖർക്ക് കൈമാറുകയായിരുന്നു.
(വാൽ കഷ്ണം : കരുവന്നൂര്‍ ബാങ്കിലെ പണമെല്ലാം അടിച്ചു മാറ്റി നേതാക്കൾക്ക് വീതം വെച്ച മുൻ മന്ത്രി എ സി മൊയ്തീന്റെ ഒളിച്ചു കളി ഇനി നടക്കില്ല, ഇ ഡി തൂക്കിയെടുത്ത് കൊണ്ട് പോകും )