Latest News

മന്ത്രിമാരും എംഎൽഎമാരും ചീഫ് സെക്രട്ടറിയും വരെ ഇത്ര ദരിദ്രരോ? സ്പെഷ്യൽ ബ്രാന്റഡ് ഓണകിറ്റ് നൽകുന്ന ഇവർക്കെന്താ കൊമ്പ് ഉണ്ടോ?

Published

on

തിരുവനന്തപുരം . മുൻ വർഷങ്ങളിലെ പോലെ സംസ്ഥാനത്തെ ജനങ്ങൾക്ക് എല്ലാവർക്കും ഓണക്കിറ്റ് കൊടുക്കാൻ സർക്കാരിന്റെ ദാരിദ്ര്യം മൂലം കഴിയാതിരിക്കെ, മന്ത്രിമാർക്കും എംഎൽഎമാരും എം പിമാരും അടക്കമുള്ളവർക്ക് ഇക്കുറി സ്പെഷ്യൽ ഓണകിറ്റ് നൽകുന്ന നടപടി പരക്കെ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.

മന്ത്രിമാർ ഉൾപ്പെടെ എല്ലാ നിയമസഭാംഗങ്ങൾക്കും എംപിമാർക്കും ചീഫ് സെക്രട്ടറിക്കും സപ്ലൈകോയുടെ സൗജന്യ ഓണക്കിറ്റ് നൽക്കുകയാണ് സർക്കാർ. ഇവർക്കുള്ള കിറ്റിലാവട്ടെ ബ്രാന്റഡ് ഉത്പന്നങ്ങളാണെന്നതും ശ്രദ്ധേയം. ചുവപ്പു മഞ്ഞ കാർഡുകാർക്ക് മാത്രമാണ് ഇത്തവണ ഓണകിറ്റെന്നു സർക്കാർ നേരത്തെ അറിയിച്ചിരുന്നു. മഞ്ഞ കാർഡ് ഉള്ളവർക്ക് വരെയാണ് ഓണകിറ്റെന്നായിരുന്നു അറിയിപ്പിൽ പറഞ്ഞിരുന്നത്. ഇപ്രാവശ്യം എല്ലാവർക്കും ഓണക്കിറ്റ് ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് പറഞ്ഞിരുന്നത്.

സംസ്ഥാനത്തെ മഞ്ഞ കാർഡുള്ളവരുടെ ലിസ്റ്റിൽ പ്രതിമാസം ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന മന്ത്രിമാരും എംഎൽഎമാരും എം പിമാരും എങ്ങനെ വരും എന്നതാണ് ഉത്തരം കിട്ടാത്തത്. അതോ മഞ്ഞകാർഡുകാരിൽ മന്ത്രിമാരും എംഎൽഎമാരും എം പിമാരും ഒക്കെ ഉണ്ടോ? ഇത് സംസ്ഥാനത്തെ ജനത്തോടു കാട്ടുന്ന അനീതിയായേ കാണുവാൻ കഴിയൂ. ഓണത്തിന് സർക്കാർ സ്പെഷ്യൽ കിറ്റ് നൽകുന്ന മന്ത്രിമാർക്കും, എംപി മാർക്കും എം എൽ എ മാർക്കും സാധാ ജനത്തില്ലാത്ത വല്ല പ്രത്യേക കൊമ്പ്‌ ഉണ്ടോ? ഇത് അനീതിയാണെന്ന് മാത്രമല്ല, ജന സേവകരെന്നു പറയുന്ന ഇവർ ജനത്തെ തരം തിരിച്ച് കാണിക്കുന്ന സർക്കാർ നിലപാടിനോട് കൂടെ നിന്ന് ഓശാന പാടുക കൂടിയാണ്.

മന്ത്രിമാർ ഉൾപ്പെടെ എല്ലാ നിയമസഭാംഗങ്ങൾക്കും എംപിമാർക്കും,12 ഇനം ‘ശബരി’ ബ്രാൻഡ് സാധനങ്ങളടങ്ങിയ കിറ്റ് ഓഫിസിലോ താമസസ്ഥലത്തോ എത്തിച്ചുനൽ ക്കുകയാണ് എന്നതാണ് എടുത്ത് പറയേണ്ടത്. പ്രത്യേകം ഡിസൈൻ ചെയ്ത ബോക്‌സിൽ ഭക്ഷ്യപൊതുവിതരണ മന്ത്രിയുടെ ഓണസന്ദേശമുൾപ്പടെയാണ്, ജനം കിറ്റ് കിട്ടാതെ വലയുമ്പോഴും വാഹനങ്ങളിൽ പറന്നെത്തുന്നത്. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഇറച്ചി മസാല, ചിക്കൻ മസാല, സാമ്പാർപ്പൊടി,രസം പൊടി, കടുക്, ജീരകം എന്നിവ 100 ഗ്രാം വീതവും ആട്ട ഒരു കിലോ, വെളിച്ചെണ്ണ ഒരു ലീറ്റർ, തേയില 250 ഗ്രാം എന്നിവയുമാണു കിറ്റിലുള്ളത്. കേരളത്തിലെ ദരിദ്രരുടെയും പാവങ്ങളുടെയും കൂട്ടത്തിൽ മഞ്ഞ ചാപ്പയടിച്ച് മന്ത്രിമാർ ഉൾപ്പെടെ എല്ലാ നിയമസഭാംഗങ്ങൾക്കും എംപിമാർക്കും ചീഫ് സെക്രട്ടറിക്കും വരെ ഓണകിറ്റ് നൽകുന്ന നടപടി ജനത്തോടുള്ള സർക്കാരിന്റെ വെല്ലുവിളിയാണ്. എന്തോ ഒരു തരം പകപോക്കലാണെന്നു പറയാതെ വയ്യ.

(വാൽ കഷ്ണം : മന്ത്രിമാർ,നിയമസഭാംഗങ്ങൾ, എംപിമാർ, ചീഫ് സെക്രട്ടറി എന്നിവരെല്ലാം കേരളത്തിലെ ദരിദ്രരോ? ബ്രാന്റഡ് സാധങ്ങൾ ഉൾപ്പടെ സ്പെഷ്യൽ ഓണകിറ്റ് ഇവർക്ക് നൽകുന്നത് വല്ല കൊമ്പും ഉള്ളത് കൊണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version