Latest News

‘ട്രഷറിയില്‍ 5 ലക്ഷം രൂപയുടെ ചെക്കുകള്‍ പോലും മാറാന്‍ കഴിയുന്നില്ല, മുഖ്യമന്ത്രിക്ക് 80 ലക്ഷം വാടകക്ക് ഹെലികോപ്റ്റര്‍’

Published

on

കേരളം ചരിത്രത്തിലില്ലാത്ത വിധം ധനപ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ മാസം 80 ലക്ഷം വാടകക്ക് ഹെലികോപ്റ്റര്‍ എടുക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്.

ട്രഷറിയില്‍ അഞ്ച് ലക്ഷം രൂപയുടെ ചെക്കുകള്‍ പോലും മാറാന്‍ കഴിയുന്നില്ല. അപ്പോഴാണ് മുഖ്യമന്ത്രിക്ക് 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം മുടക്കി ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കുന്നത്. ചിലവ് ചുരുക്കണമെന്ന് നാട്ടുകാരെയും ഉദ്യോഗസ്ഥരെയും നിരന്തരം ഉപദേശിക്കുന്ന മുഖ്യമന്ത്രി, 20 മണിക്കൂര്‍ സഞ്ചരിക്കാന്‍ 80 ലക്ഷം രൂപ മുടക്കുകയാണ്. ഈ നീക്കത്തില്‍ നിന്നും മുഖ്യമന്ത്രി പിന്തിരിയണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

ഓണകിറ്റ് 87 ലക്ഷം പേര്‍ക്ക് നല്‍കുമെന്ന് പറഞ്ഞിട്ട് ആറ് ലക്ഷമാക്കി ചുരുക്കി. അത് തന്നെ പൂര്‍ണമായി നല്‍കാനും കഴിഞ്ഞിട്ടില്ല. 3400 കോടിയോളം രൂപ സപ്ലെകോയ്ക്ക് സര്‍ക്കാര്‍ നല്‍കാനുണ്ട്. ആരോപണങ്ങള്‍ക്ക് ഒന്നും മറുപടി പറയാതെ മഹാമൗനം തുടരുന്ന മുഖ്യമന്ത്രിക്കാണ് യഥാര്‍ത്ഥത്തില്‍ ഭയം. ജനങ്ങളേയും പ്രതിപക്ഷത്തേയും ഭയക്കുന്നത് മുഖ്യമന്ത്രിക്ക് ഒട്ടും ഭൂഷണമല്ല,വി ഡി സതീശന്‍ പറഞ്ഞു.

(വാൽ കഷ്ണം : മക്കളെ സതീശാ അതിപ്പോ കാശുണ്ടായിട്ടൊന്നും അല്ല, മറ്റേ ആ വീണെടെ പേരുംപറഞ്ഞുള്ള ‘മാസപ്പടി’ഒന്ന് അണക്കാനായിട്ടു ചെയ്തത,ഒന്ന് ക്ഷമിക്ക്)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version