Culture
മുംബയ് നെരുൾ ഗുരുദേവഗിരി കോംപ്ലക്‌സിൽ ‘എന്റെ ഗുരു’ പദ്ധതിയും, നൃത്ത പരിശീലന ക്യാമ്പും 23 ന്
കൊച്ചി . ശ്രീനാരായണ ഗുരുദേവ കൃതികൾ ഭാരതീയ നാട്യകലകളിലൂടെ അവതരിപ്പിക്കുന്ന ദൈവദശകം കൂട്ടായ്മയുടെ ‘എന്റെ ഗുരു പദ്ധതിയും, നൃത്ത പരിശീലന ക്യാമ്പും മുംബയ് നെരുൾ ഗുരുദേവഗിരി കോംപ്ലക്‌സിൽ നടക്കും. 23 ന് വൈകിട്ട് 5.30ന് ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻ പിള്ള പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും.
ദൈവദശകം 100 ലോക ഭാഷകളിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ സ്വദേശി ഗിരീഷ് ഉണ്ണിക്കൃഷ്ണൻ മുംബയ് ശ്രീനാരായണ മന്ദിരസമിതിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ദൈവദശകം, കുണ്ഡലിനിപ്പാട്ട്, ചിദംബരാഷ്ടകം, പിണ്ഡനന്ദി, ജാതി നിർണയം, ജാതി ലക്ഷണം, അറിവ്, അനുകമ്പാ ദശകം, ജനനീ നവരത്‌നമഞ്ജരി, ശിവപ്രസാദ പഞ്ചകം, വിനായകാഷ്ടകം, കാളീ നാടകം എന്നീ കൃതികളാണ് നൃത്തരൂപത്തിൽ ഗിരീഷ് ഉണ്ണിക്കൃഷ്ണൻ അരങ്ങിലെത്തിക്കുന്നത്.
‘ലോകത്തിൽ അധികം പേരും ആനന്ദത്തിനായി ബാഹ്യവിഷയങ്ങളെ സ്നേഹിക്കുന്നു. മറ്റു വ്യക്തികളുമായി മമതാബന്ധം പുലർത്തുന്നു’ – ശ്രീ നാരായണ ഗുരു
ഗിന്നസ് റെക്കാഡ് നേടിയ ദൈവദശകം നൃത്താവിഷ്‌കാരത്തിന് നേതൃത്വം നല്കിയ അദ്ധ്യാപകർ പരിപാടിയിൽ പങ്കെടുക്കും. കലാമണ്ഡലം മോഹിനിയാട്ടം വിഭാഗം മുൻ മേധാവി ഹൈമവതി മോഹിനിയാട്ടത്തിലും, മഞ്ജു വി. നായർ ഭരതനാട്യത്തിലും ക്ലാസെടുക്കും. മുംബൈയിലെ നൃത്താദ്ധ്യാപകരായ സുഷമ ഗോപിനാഥ്, ജയശ്രീ നായർ എന്നിവരെ ചങ്കിൽ ആദരിക്കും. കലാമണ്ഡലം, കാലടി ശ്രീശങ്കര കോളേജ്, ചെന്നൈ കലാക്ഷേത്ര, ആർ.എൽ.വി. ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പഠനം പൂർത്തിയാക്കിയവരും പങ്കെടുക്കും. മന്ദിര സമിതി പ്രസിഡന്റ് എം.ഐ. ദാമോദരൻ അദ്ധ്യക്ഷത വഹിക്കും. സമിതി ചെയർമാൻ എൻ. മോഹൻദാസ്, ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ്, വൈസ് ചെയർമാൻ എസ്. ചന്ദ്രബാബു, ഗുരുധർമ്മ പ്രചാരണസഭ വൈസ് പ്രസിഡന്റ് വി.കെ. മുഹമ്മദ്, യുവജനസഭ ചെയർമാൻ രാജേഷ് സഹദേവൻ എന്നിവർ പങ്കെടുക്കും. രാവിലെ 9ന് നടക്കുന്ന നൃത്ത പരിശീലനത്തിൽ പങ്കെടുക്കാൻ ഈ നമ്പറുകളിൽ വിളിക്കാം : 9326936036, 9495637639.
‘ഏകാഗ്ര ബുദ്ധിക്കേ ആനന്ദം കിട്ടൂ. ബാഹ്യസമ്പത്തുകളും മമതാ ബന്ധങ്ങളും ഒരിക്കലും ഏകാഗ്രത നേടിത്തരില്ല’ – ശ്രീ നാരായണ ഗുരു