Latest News
ജമ്മു കശ്മീരിൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താം, കേന്ദ്രസർക്കാർ
ഡൽഹി . ജമ്മു കശ്മീരിൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറാണെന്ന് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ. തിരഞ്ഞെടുപ്പ് കമ്മിഷന് ഇക്കാര്യത്തിൽ തീരുമാനം എടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിക്കുമ്പോഴാണ് കേന്ദ്രസർക്കാർ നിലപാട് സുപ്രീംകോടതിയെ അറിയിച്ചത്.
വോട്ടർപട്ടിക പരിഷ്കരിക്കൽ ഏകദേശം കഴിഞ്ഞതായും പഞ്ചായത്ത്, മുൻസിപ്പിൽ തിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനാകുമെന്നും സർക്കാർ കോടതിൽ അറിയിച്ചു. കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. ജമ്മു കശ്മീരിന്റെ കേന്ദ്രഭരണ പ്രദേശ പദവി താൽക്കാലികമാണെന്നും അതേസമയം, സംസ്ഥാന പദവി എപ്പോൾ തിരികെ നൽകുമെന്നു കൃത്യമായി പറയാനാകില്ലെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചിട്ടുണ്ട്.