Latest News

വീണ്ടും പ്രസിഡന്റായാൽ ഇന്ത്യക്കെതിരെ ‘പ്രതികാര’ നികുതി ചുമത്തുമെന്ന് ട്രംപ്

Published

on

ഇന്ത്യയ്‌ക്കെതിരെ ഡൊണാൾഡ് ട്രംപിൻറെ ഭീഷണി. വീണ്ടും താൻ പ്രസിഡന്റായാൽ ഇന്ത്യക്കെതിരെ ‘പ്രതികാര’ നികുതി ചുമത്തുമെന്നാണ് ട്രംപ് ഭീഷണി ഉയർത്തിയിരിക്കുന്നത്. ചില അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക്, പ്രത്യേകിച്ച് ഐക്കണിക് ഹാർലി – ഡേവിഡ്‌സൺ മോട്ടോർസൈക്കിളുകൾക്ക് ഇന്ത്യയിൽ ഉയർന്ന നികുതി ചുമത്തുന്ന വിഷയം പ്രതിപാദിക്കുമ്പോഴാണ് ട്രംപ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഫോക്‌സ് ബിസിനസ് ന്യൂസിന്റെ ലാറി കുഡ്‌ലോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ, ഇന്ത്യയുടെ നികുതി നിരക്കുകൾ വളരെ ഉയർന്നതാണെന്നും ട്രംപ് ആരോപിക്കുകയുണ്ടായി.

യു.എസ് പ്രസിഡന്റായിരുന്ന തന്റെ ആദ്യ കാലയളവിൽ,ഇന്ത്യയെ താരിഫ് രാജാവ് എന്നാണ് ട്രംപ് വിശേഷിപ്പിച്ചിരുന്നത്. തുടർന്ന് യു.എസിലേക്കുള്ള ഇന്ത്യയുടെ മുൻഗണന പ്രവേശനം ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസസ് (ജി.എസ്.പി) അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യ അങ്ങനെയൊരു സവിശേഷ മുൻഗണന യു.എസിന് നൽകുന്നില്ല എന്നാരോപിച്ചായിരുന്നു അത് ചെയ്യുന്നത്. ഇന്ത്യയിലെ നികുതി നിരക്കുകൾ വളരെ ഉയർന്നതാണെന്ന് ഫോക്സ് ബിസിനസ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് ആരോപിക്കുകയുണ്ടായി.

‘ഇന്ത്യ പോലുള്ള രാജ്യവുമായി അമേരിക്കൻ ബിസിനസ് സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണ്. അവർക്ക് 100 ശതമാനവും 150 ശതമാനവും 200 ശതമാനവും താരിഫുകൾ ഉണ്ട്. എന്നാൽ അവർ നിർമിക്കുന്ന ഒരു ബൈക്ക് നികുതിയും താരിഫും കൂടാതെ നമ്മുടെ വിപണിയിൽ സുഖമായി വിൽക്കാം. എന്നാൽ അമേരിക്കക്കാർ ഒരു ഹാർലി നിർമിച്ച് ഇന്ത്യയിലേക്ക് അയക്കുകയാണെങ്കിൽ ഭീമൻ താരിഫും ചുമത്തും. ഞങ്ങൾ പോയി ഇന്ത്യയിൽ ഒരു പ്ലാൻറ് നിർമിക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. അതിനു ശേഷം താരിഫ് ഉണ്ടാകില്ല’.-ട്രംപ് കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version