Latest News

ഡിഎംകെ സനാതന ധർമ വിശ്വാസികളെ അവഹേളിച്ചു, മന്ത്രി രാജ് നാഥ് സിംഗ്

Published

on

ഡിഎംകെ സനാതന ധർമ വിശ്വാസികളെ അവഹേളിച്ചെന്ന് കേന്ദ്ര പ്രതിരേധ മന്ത്രി രാജ് നാഥ് സിംഗ്. തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ സനാധന ധർമ്മ പരാമർശത്തിൽ പ്രതികരിക്കവേ, ഉദയനിധിയുടെ പരാമർശത്തിൽ പ്രതിപക്ഷ നേതാക്കൾ മിണ്ടുന്നില്ലെന്നും, ഡിഎംകെ സനാതന ധർമ വിശ്വാസികളെ അവഹേളിച്ചെ ന്നും രാജ് നാഥ് സിംഗ് പറഞ്ഞു.

ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിക്കും മല്ലികാർജ്ജുൻ ഖാർഗെയ്ക്കും സോണിയ ഗാന്ധിക്കും ഒന്നും പറയാനില്ലെന്നും രാജ്നാഥ് സിം​ഗ് രാജസ്ഥാനിൽ പറഞ്ഞു. സഖ്യ കക്ഷിയുടെ അഭിപ്രായം തന്നെയാണോ മറ്റുള്ളവർക്കെന്ന ചോദ്യമാണ് ബിജെപി നേതാക്കൾ പ്രതിപക്ഷ കക്ഷികൾക്ക് നേരെ തൊടുക്കുന്നത്.

ഉദയനിധി സ്റ്റാലിന്റെ പ്രസംഗ വിവാദം കത്തിയതോടെ സർവ ധർമ സമഭാവനയാണ് കോണ്‍ഗ്രസിനുള്ളതെന്ന നിലപാടുമായി കെസി വേണുഗോപാൽ രംഗത്ത് വന്നിട്ടുണ്ട്. ഓരോ പാർട്ടിക്കും അവരുടെ നിലപാട് പറയാൻ അവകാശം ഉണ്ടെന്നും വേണുഗോപാൽ പറഞ്ഞു. സനാധന ധർമ്മ വിരുദ്ധ പരാമർശം വിവാദമാക്കുകയാണ് ബിജെപി. അതേസമയം ഉദയനിധിക്കെതിരെ തമിഴ്നാട്ടില്‍ പ്രക്ഷോഭം ശക്തമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version