Latest News

ഡിഎംകെ എന്നാൽ സത്യത്തിൽ ‘ഡെങ്കിപ്പനി, മലേറിയ, കൊസു’, കെ.അണ്ണാമലൈ

Published

on

ചെന്നൈ . ഡിഎംകെ എന്ന ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ യഥാർത്ഥ പൂർണരൂപം ‘ഡെങ്കിപ്പനി, മലേറിയ, കൊസു’ എന്നിങ്ങനെയാണെന്ന് പരിഹസിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ. ഡി–ഡെങ്കിപ്പനി, എം-മലേറിയ, കെ-കൊസു കെ.അണ്ണാമലൈ പറഞ്ഞു. ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ ‘സനാതന ധർമ’ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് അണ്ണാമലൈയുടെ ഈ പ്രതികരണം. ‘കൊസു’ എന്നാൽ തമിഴിൽ കൊതുക് എന്നാണ് അർത്ഥമാക്കുന്നത്.

തമിഴ്‌നാട്ടിൽ നിന്ന് എന്തെങ്കിലും ഉന്മൂലനം ചെയ്യേണ്ടതായുണ്ടെങ്കിൽ അത് ഡിഎംകെയെയാണെന്നും അണ്ണാമലൈ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ രംഗത്തെത്തിയതിനെയും അണ്ണാമലൈ വിമർശിച്ചു. എം.കെ.സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചില നുണകൾ പറഞ്ഞുവെന്നാണ് അണ്ണാമലൈ ആരോപിച്ചത്.

ചെന്നൈയിൽ നടന്ന ഒരു പരിപാടിക്കിടെ കഴിഞ്ഞയാഴ്ച ആണ് ഉദയനിധി, സനാതന ധർമത്തെ പകർച്ചാവ്യാധികളായ ഡെങ്കിപ്പനിയുമായും മലേറിയയുമായും ഉപമിക്കുന്നത്. ഇത്തരം കാര്യങ്ങൾ എതിർക്കരുത്, നശിപ്പിക്കുകയാണ് വേണ്ടതെന്നും ഉദയനിധി പറഞ്ഞിരുന്നു. പിന്നാലെ, ഉദയനിധിക്ക് ഉചിതമായ മറുപടി നൽകാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച സ്റ്റാലിൻ, ഉദയനിധി എന്താണ് സംസാരിച്ചതെന്ന് അറിയാതെ പ്രധാനമന്ത്രി അഭിപ്രായപ്രകടനം നടത്തുന്നത് അന്യായമാണെന്നും പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version