Entertainment

നിലവിളക്ക് അണഞ്ഞിട്ടും മരുകമകളെ ചേർത്ത് പിടിച്ച് സംവിധായകൻ വിഷ്ണുവിന്റെ അമ്മ

Published

on

നിലവിളക്ക് അണഞ്ഞിട്ടും മരുകമകളെ ചേർത്ത് പിടിച്ച് സംവിധായകൻ വിഷ്ണുവിന്റെ അമ്മ. നിലവിളക്ക് അണയുന്നത് ഐശ്വര്യക്കേടായി പറയുന്നിടത്ത് സധൈര്യം മരുകമകളെ ചേർത്ത് പിടിച്ച് അകത്ത് കയറ്റുകയായിരുന്നു സംവിധായകൻ വിഷ്ണുവിന്റെ അമ്മ. കഴിഞ്ഞ ദിവസമാണ് വിഷ്ണുവും അഭിരാമിയും വിവാഹിതരായത്. പലരും പ്രണയ വിവാഹമാണെന്ന് തെറ്റിദ്ധരിക്കുകയാണെന്നും തങ്ങളുടേത് അറേൻജ് മാരീജ് ആണെന്ന് വിഷ്ണു പറഞ്ഞു. ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണന്റെ മകളാണ് വധു.

ആർഭാടങ്ങൾ ഒഴിവാക്കിയ വിവാഹത്തിന്റെ അന്നു തന്നെയായിരിന്നു ഗൃഹപ്രവേശവും. നിലവിളക്ക് പിടിച്ച് അഭിരാമി അകത്തു കയറുമ്പോൾ ആയിരുന്നു വിളക്ക് അണഞ്ഞത്. വിഷ്ണുവിന്റെ അമ്മ പ്രാക്ടിക്കൽ ആയി മൂവ് ചെയ്തത് അന്തരീക്ഷം സാധരണ ഗതിയിലേക്ക് എത്തിച്ചു. ഗൃഹപ്രവേശത്തിന്റെ ഇടയിൽ വിളക്ക് കെട്ട് പോകുന്നതും, പിന്നീട് തിരി താഴേക്ക് വീണതും അൽപ്പം ടെൻഷൻ ഉണ്ടാക്കി. മേപ്പടിയാൻ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് വിഷ്ണു ഇൻഡസ്ട്രിയിലേക്ക് വരുന്നത്. നവാഗതനാണെങ്കിലും വിളിച്ച പ്രമുഖരെല്ലാം കല്യാണത്തിന് വന്നതായി വിഷ്ണു പറഞ്ഞു.

താരസമ്പന്നമായ ചടങ്ങിൽ മമ്മൂട്ടി, സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, മേജർ രവി, കൃഷ്ണ കുമാർ, രൺജി പണിക്കർ, അനുശ്രീ, സൈജു കുറുപ്പ് യൂസഫ് അലി, കെ. സുരേന്ദ്രന്‍, പി എസ് ശ്രീധരന്‍ പിള്ള എന്നിവരും വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വിഷ്ണുവിനേയും അഭിരാമിയെയും കണ്ട് ഇവർ പ്രണയിച്ച് വിവാഹം കഴിച്ചവരാണ് എന്ന ചിന്തയാണ് പലർക്കും. വിവാഹ നിശ്ചയത്തിനു ശേഷമാണ് അഭിരാമിയുമായി സംസാരിച്ചു തുടങ്ങിയത്. അവൾ സിനിമയുമായി ബന്ധമുള്ള ആളല്ല. സിനിമ കാണുമെന്നു മാത്രം. വിഷ്ണു പറയുന്നു. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. തന്റെ രണ്ടാമത്തെ ചിത്രം അണിയറയിൽ ഒരുങ്ങുകയാണെന്നും വിഷ്ണു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version