Entertainment
നിലവിളക്ക് അണഞ്ഞിട്ടും മരുകമകളെ ചേർത്ത് പിടിച്ച് സംവിധായകൻ വിഷ്ണുവിന്റെ അമ്മ
നിലവിളക്ക് അണഞ്ഞിട്ടും മരുകമകളെ ചേർത്ത് പിടിച്ച് സംവിധായകൻ വിഷ്ണുവിന്റെ അമ്മ. നിലവിളക്ക് അണയുന്നത് ഐശ്വര്യക്കേടായി പറയുന്നിടത്ത് സധൈര്യം മരുകമകളെ ചേർത്ത് പിടിച്ച് അകത്ത് കയറ്റുകയായിരുന്നു സംവിധായകൻ വിഷ്ണുവിന്റെ അമ്മ. കഴിഞ്ഞ ദിവസമാണ് വിഷ്ണുവും അഭിരാമിയും വിവാഹിതരായത്. പലരും പ്രണയ വിവാഹമാണെന്ന് തെറ്റിദ്ധരിക്കുകയാണെന്നും തങ്ങളുടേത് അറേൻജ് മാരീജ് ആണെന്ന് വിഷ്ണു പറഞ്ഞു. ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണന്റെ മകളാണ് വധു.
ആർഭാടങ്ങൾ ഒഴിവാക്കിയ വിവാഹത്തിന്റെ അന്നു തന്നെയായിരിന്നു ഗൃഹപ്രവേശവും. നിലവിളക്ക് പിടിച്ച് അഭിരാമി അകത്തു കയറുമ്പോൾ ആയിരുന്നു വിളക്ക് അണഞ്ഞത്. വിഷ്ണുവിന്റെ അമ്മ പ്രാക്ടിക്കൽ ആയി മൂവ് ചെയ്തത് അന്തരീക്ഷം സാധരണ ഗതിയിലേക്ക് എത്തിച്ചു. ഗൃഹപ്രവേശത്തിന്റെ ഇടയിൽ വിളക്ക് കെട്ട് പോകുന്നതും, പിന്നീട് തിരി താഴേക്ക് വീണതും അൽപ്പം ടെൻഷൻ ഉണ്ടാക്കി. മേപ്പടിയാൻ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് വിഷ്ണു ഇൻഡസ്ട്രിയിലേക്ക് വരുന്നത്. നവാഗതനാണെങ്കിലും വിളിച്ച പ്രമുഖരെല്ലാം കല്യാണത്തിന് വന്നതായി വിഷ്ണു പറഞ്ഞു.
താരസമ്പന്നമായ ചടങ്ങിൽ മമ്മൂട്ടി, സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, മേജർ രവി, കൃഷ്ണ കുമാർ, രൺജി പണിക്കർ, അനുശ്രീ, സൈജു കുറുപ്പ് യൂസഫ് അലി, കെ. സുരേന്ദ്രന്‍, പി എസ് ശ്രീധരന്‍ പിള്ള എന്നിവരും വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വിഷ്ണുവിനേയും അഭിരാമിയെയും കണ്ട് ഇവർ പ്രണയിച്ച് വിവാഹം കഴിച്ചവരാണ് എന്ന ചിന്തയാണ് പലർക്കും. വിവാഹ നിശ്ചയത്തിനു ശേഷമാണ് അഭിരാമിയുമായി സംസാരിച്ചു തുടങ്ങിയത്. അവൾ സിനിമയുമായി ബന്ധമുള്ള ആളല്ല. സിനിമ കാണുമെന്നു മാത്രം. വിഷ്ണു പറയുന്നു. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. തന്റെ രണ്ടാമത്തെ ചിത്രം അണിയറയിൽ ഒരുങ്ങുകയാണെന്നും വിഷ്ണു പറഞ്ഞു.
Entertainment
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
ചെന്നൈ . തന്റെ പുതിയ സിനിമയായ മാർക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പിന്റെ പ്രദര്‍ശനത്തിനും സര്‍ട്ടിഫിക്കറ്റിനുമായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് 6.5 ലക്ഷം കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി നടന്‍ വിശാല്‍ രംഗത്ത്. ചിത്രത്തിന്റെ സ്ക്രീനിങ്ങിന് മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് കിട്ടാൻ മൂന്നര ലക്ഷം രൂപയും നൽകേണ്ടി വന്നെന്നാണ് വിശാല്‍ എക്സില്‍ പങ്കുവെച്ച അഴിമതി ആരോപണത്തിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ, ഇത്തരമൊരു അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും ഉടന്‍ അന്വേഷണം നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നടന്‍ വിശാലിന് സ്ക്രീനിങ്ങിനും, യു/എ സർട്ടിഫിക്കറ്റ് കിട്ടാനുമായി കൈക്കൂലി വാങ്ങിയ വ്യക്തികളുടെ പേരു വിവരങ്ങളും പണമയച്ചുകൊടുത്ത ബാങ്ക് അക്കൗണ്ട് നമ്പറുകളും നടന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ആരോപണത്തില്‍ അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ ഉടൻ മുംബൈയ്‌ക്ക് അയച്ചിട്ടുണ്ട്. വിശാൽ ഉന്നയിച്ച ആരോപണത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടാണ് വിശാൽ ഇത് സംബന്ധിച്ച വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുള്ളത്. സിനിമയില്‍ അഴിമതി കാണിക്കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാൽ യഥാര്‍ത്ഥ ജീവിതത്തില്‍ അഴിമതി കാണുന്നത് ദഹിക്കില്ലെന്നും വിശാലിന്റെ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്‍റണി ടൈം ട്രാവൽ ചിത്രമാണ്. വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തില്‍ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

