Entertainment

25 വർഷങ്ങൾക്കിപ്പുറവും വാർത്തകളിൽ ഇടം പിടിച്ച് ‘ദിൽ സേ,’ ആ മണിരത്നം മാജിക്ക്

Published

on

ഇരുപത്തഞ്ചുവർഷങ്ങൾക്കിപ്പുറവും വാർത്തകളിൽ ഇടം പിടിക്കുകയാണ് ‘ദിൽ സേ’ എന്ന മണിരത്നം മാജിക്ക്. മണിരത്നം തിരക്കഥയും സംവിധാനവും നിർമാണവും കൈകാര്യം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ ചിത്രമാണ് ദിൽ സേ. ഷാരൂഖ് ഖാൻ, മനീഷ കൊയ്രാള, പ്രീതി സിന്റ എന്നിവർ മുഖ്യവേഷങ്ങളിലഭിനയിച്ച ചിത്രം റിലീസ് ചെയ്തിട്ട് ഇപ്പോൾ 25 വർശങ്ങളായി. എ.ആർ. റഹ്മാൻ ഈണമിട്ട ചിത്രത്തിലെ ​ഗാനങ്ങൾ പ്രേക്ഷക മനസുകളെ ഹരം പിടിപ്പിച്ചതാണ്. ഇപ്പോഴിതാ ചിത്രത്തേക്കുറിച്ച് ഒരു വെളിപ്പെടുത്തൽ നടത്തി രംഗത്ത് വന്നിരിക്കുകയാണ് മണിരത്നം.

ദിൽ സേ എന്ന ചിത്രം താൻ ഇതുവരെ മുഴുവനായും കണ്ടിട്ടില്ലെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് മണിരത്നം. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മണിരത്നം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അവിടെയും ഇവിടെയുമുള്ള ചില രം​ഗങ്ങൾ മാത്രമാണ് കണ്ടത്. അതും ശബ്ദമില്ലാതെ. ചില രംഗങ്ങൾ മാത്രം അതും പലപ്പോഴായി കണ്ടിട്ടുള്ളത്. അസമിലെ കാലാപത്തിന്റെ പശ്ചാലത്തിൽ നിർമ്മിച്ച ചിത്രത്തിൽ ആകാശവാണി ജീവനക്കാരനായി ഷാരൂഖും വടക്ക് കിഴക്കൻ തീവ്രവാദി സ്ലീപ്പർ സെല്ലിലെ അംഗമായി മനീഷ കൊയ്രാളയും മത്സരിച്ച് അഭിനയിച്ചു. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് മിത വസിഷ്ത്, അരുന്ധതി റാവു, രഘു ബീർ യാദവ്, സൊഹ്റ സെഹ്ഗാൾ, സജ്ജയ് മിത്ര എന്നിവരാണ്.

ഇത് പക്ഷേ ദിൽ സേ എന്ന ചിത്രത്തിന്റെ കാര്യം മാത്രമല്ല. തന്റെ മറ്റുള്ള ചിത്രങ്ങളും താൻ കണ്ടത് ഇങ്ങനെയാണെന്നും അതുകൊണ്ടുതന്നെ ‘ദിൽ സേ’ ഇത്രയും കാലം എങ്ങനെ നിലനിന്നുവെന്ന് അറിയില്ലെന്നും മണിരത്നം പറഞ്ഞു. പൊന്നിയിൻ സെൽവനാണ് മണിരത്നത്തിന്റെ സംവിധാനത്തിൽ ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version