Entertainment
അഭയയുടെ ആ ചുംബന ചിത്രം മുങ്ങിയോ, അതോ മുക്കിയോ?
വീണ്ടും പ്രണയത്തിലാണ് എന്ന് സൂചന നൽകി അഭയ ഹിരണ്മയി ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റ് ചോദ്യ ശരങ്ങൾ പറന്നെത്തിയതോടെ കാണാതായി. പോസ്റ്റ് അഭയ മുക്കിയതോ? പ്രൈവറ്റ് ആക്കിയോ?എന്നത് വ്യക്തമല്ല. പോസ്റ്റിലെ ചിത്രത്തിൽ അഭയയെ അരയിൽ ഇരുത്തി ചുംബിക്കുകയാണ് ഒരാൾ. അഭയയെ വാരിപ്പുണർന്ന്നിൽക്കുന്ന ആളുടെ മുഖം വെളിപ്പെടുത്താത്ത നിലയിലായിരുന്നു ചിത്രം.
അഭയ മറ്റൊരു ജീവിതം ആരംഭിക്കുന്നതിലെ സന്തോഷമായിരുന്നു ഒരു ഭാഗം ആരാധകർക്ക്. മറ്റുള്ളവർക്ക് അത് ആരെന്നറിയാനുള്ള ആകാംഷയും. ഏറെ കോളിളക്കം സൃഷ്‌ടിച്ച, ഗോപി സുന്ദറുമായുള്ള ലിവിങ് ടുഗെദർ ബന്ധം അവസാനിച്ചതിന് ശേഷം ഒരു വർഷത്തിലധികം പിന്നിട്ട ശേഷമാണ് ഇത്തരമൊരു ചിത്രം അഭയ പോസ്റ്റ് ചെയ്തിരിക്കുന്നത്. പൂമ്പാറ്റ ആയി എന്നായിരുന്നു ക്യാപ്‌ഷൻ. പക്ഷേ ആരാധകർ സ്നേഹം കൊണ്ട് മൂടി പൊതിയും മുൻപ് പോസ്റ്റ് അഭയ മുക്കുകയോ പ്രൈവറ്റ് ആക്കി മാറ്റുകയോ ചെയ്തിരിക്കുകയാണ്. പാട്ട്, മോഡലിംഗ്, ഡിസൈനിങ് തുടങ്ങിയവയാണ് അഭയ ഹിരണ്മയിയുടെ ഇഷ്‌ട മേഖലകൾ. ഈ വിശേഷങ്ങളുമായി അഭയ സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവമാണ്.