Entertainment
കൊട്ടാരം പോലൊരു വീട് പണിതിട്ടും മനസാമാധാനമില്ലാതെ ധനുഷ്
സിനിമയിൽ താരമൂല്യം ഏറെയുള്ള നടനാണ് ധനുഷ്. വർഷങ്ങളുടെ പ്രയത്നം കൊണ്ട് നടൻ ഉണ്ടാക്കിയെടുത്ത പടുത്തിയർത്തിയ കരിയറും ജീവിതവും ചെറുതല്ല. മോഹിപ്പിക്കുന്ന കരിയറിന് ഉടമയാണ് താരം. ബോഡി ഷേമിങ്ങിനാൽ പരിഹസിക്കപ്പെട്ട താരം പ്രതിസന്ധികളിലും പിടിച്ചു നിന്നു. മെലിഞ്ഞ ശരീരവും ഇരു നിറവും നായക സങ്കൽപങ്ങളിൽ നിന്നും പുറത്ത് നിന്നു.
കോളിവുഡ്, ബോളിവുഡ് എന്നീ സിനിമ തട്ടുകൾ കടന്ന് ഹോളിവുഡിൽ വരെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ധനുഷ്. അഭിനയം കൂടാതെ ഗായകൻ, ഗാനരചയിതാവ്, സംവിധായകൻ, നിർമാതാവ് എന്നിങ്ങനെ സിനിമയുടെ പല മേഖലകളിലും ധനുഷ് പ്രവർത്തിച്ചു. സിനിമയിൽ എത്താൻ ആഗ്രഹിക്കുന്നവരെ പ്രചോദിപ്പിച്ചു. മാസ് ആക്ഷൻ സിനിമകളും, ഗംഭീര നൃത്തചുവടുകളും കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്തു,
രാഷ്ട്രീയം പറയുന്ന കർണ്ണൻ പോലുള്ള ചിത്രങ്ങളും അദ്ദേഹം അഭിനയിച്ച് ഫലിപ്പിച്ചു. എന്നാൽ, വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുനതിൽ അൽപം പുറകിലാണ് താൻ എന്ന് ധനുഷ് തന്നെ പറയുകയുണ്ടായി. പ്രശ്നങ്ങളിപ്പോൾ കരിയറിനെ ബാധിച്ചിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഒടുവിൽ പുറത്തുവരുന്നത്.
2022 ലാണ് ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്തും വിവാഹമോചിതരായത്. വിവാഹ മോചനത്തിനു ശേഷവും നല്ല സുഹൃത്തുക്കളായി തുടരുമെന്ന് ഇരുവരും മാധ്യമങ്ങളെ അറിയിച്ചത്. ഇരുവരും മക്കളുടെ കാര്യങ്ങൾക്ക് ഒരു പോലെ ശ്രദ്ധാലുക്കളാണ്. യാത്ര, ലിംഗ എന്നിങ്ങനെ കുഞ്ഞുങ്ങളുടെ പേര്. അപ്രതീക്ഷിതമായിരുന്നു ഐശ്വര്യ ധനുഷ് താര ദമ്പതികളുടെ വിവാഹ മോചനം. എന്നാൽ വിവാഹമോചനത്തിന് കാരണം ഇരുവരും ഇതുവരെ മാധ്യമങ്ങളോട് പറഞ്ഞിട്ടില്ല. കരിയറിൽ മുന്നോട്ട് പോകുമ്പോളാണ് സമാധാനക്കേടുകൾ വന്നുപെടുന്നത്. ഇപ്പോൾ കാപ്റ്റൻ മില്ലർ, ഡി 50 തുടങ്ങിയ ചിത്രങ്ങളുടെ തിരക്കിലാണ് ധനുഷ്.