Entertainment

ധനുഷ്, വിശാല്‍. സിമ്പു, അഥര്‍വ എന്നിവര്‍ക്ക് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ വിലക്കേര്‍പ്പെടുത്തി

Published

on

തമിഴ് സിനിമ താരങ്ങളായ ധനുഷ്, വിശാല്‍. സിമ്പു, അഥര്‍വ എന്നിവര്‍ക്ക് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ വിലക്കേര്‍പ്പെടുത്തി. നടന്മാര്‍ക്കെതിരെ പലപ്പോഴായി നിര്‍മ്മാതാക്കള്‍ നല്‍കിയ പരാതിയെ തുടർന്നാണ് നടപടി ഉണ്ടായിരിക്കുന്നത്.

സിമ്പുവിനെതിരെ നിര്‍മ്മാതാവ് മൈക്കിൾ രായപ്പൻ നല്‍കിയ പരാതിയില്‍ പലതവണ ചര്‍ച്ച നടത്തിയിട്ടും പ്രശ്നം പരിഹാരിക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് സിമ്പുവിനെ വിലക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിക്കുന്നത്. പ്രൊഡ്യൂസർ അസോസിയേഷൻ പ്രസിഡന്റായിരിക്കെ നടന്‍ വിശാല്‍ നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് നടത്തിയെന്നും കണക്കുകള്‍ കൃത്യമായി പരിപാലിച്ചില്ലെന്നും ആരോപിച്ചാണ് വിശാലിനെതിരെയുള്ള സംഘടന നടപടി.

തേനാണ്ടൽ മുരളി നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണത്തിന് ധനുഷ് ഹാജരാകാതിരുന്നത് നിർമ്മാതാവിന് കാര്യമായ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന പരാതി ഉണ്ടായിരുന്നു. ഈ വിഷയത്തിലാണ് താരത്തിനെതിരെ നടപടി ഉണ്ടായത്. നിർമ്മാതാവ് മതിയഴഗൻ നൽകിയ പരാതിയിൽ നടന്‍ അഥര്‍വയുടെ പ്രതികരണം തൃപ്തികരമല്ലെന്നും പ്രശ്ന പരിഹാരത്തിന് നടന്‍ സഹകരിച്ചില്ലെന്നും ആരോപിച്ചാണ് അഥര്‍വക്ക് വിലക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version