Latest News
കൊറോണ കഴിഞ്ഞിട്ടും 1.86 ലക്ഷം രൂപയുടെ പ്രതിരോധ സാമഗ്രികൾ എത്തിയില്ലെന്നു ഓഡിറ്റ് റിപ്പോർട്ട്
കോഴിക്കോട് . ജില്ലാ ഹോമിയോ ആശുപത്രിയിൽ കൊറോണ പ്രതിരോധ സാമഗ്രികൾ വാങ്ങാനായി ചിലവഴിച്ച 1.86 ലക്ഷം രൂപയ്‌ക്കുളള സാമഗ്രികൾ ആശുപത്രിയിൽ എത്തിയില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. കൊറോണക്കാലം കഴിഞ്ഞിട്ടും 1.86 ലക്ഷം രൂപയ്‌ക്കുളള സാമഗ്രികൾ ആശുപത്രിയിൽ എത്തിയിട്ടില്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുള്ളത്.
കഴിഞ്ഞവർഷം ജനുവരി മാർച്ച് കാലങ്ങളിൽ നടത്തിയ പർച്ചേസിലാണ് ഗുരുതര വീഴ്ച ഉണ്ടായിരിക്കുന്നത്. ജില്ലാ ഹോമിയോ ആശുപത്രിയിൽ കൊറോണയെ പ്രതിരോധിക്കാനായി 10 ലക്ഷം രൂപയ്‌ക്ക് സാധനങ്ങൾ വാങ്ങാൻ ജില്ലാ പഞ്ചായത്ത് പണം ചെലവാക്കുകയായിരുന്നു. ഇതിൽ 1.86 ലക്ഷം രൂപയ്‌ക്കുള്ള സാമഗ്രികൾ കൊറോണ കഴിഞ്ഞിട്ടും ആശുപത്രിയിൽ എത്തിയിട്ടില്ലെന്നാണ് സംസ്ഥാന ഓഡിറ്റ് വകുപ്പ് ഇപ്പോൾ ക്കാടെത്തിയിട്ടുള്ളത്.
ഓക്‌സിജൻ സിലിണ്ടറുകൾ, സർജിക്കൽ ഗൗണുകൾ, ഇസിജി മെഷീൻ തുടങ്ങിയ സാമഗ്രികൾ കൊറോണ കഴിഞ്ഞിട്ടും ആശുപത്രിയിലേക്ക് എത്തി നോക്കിയിട്ടില്ല. എത്തിയില്ല. ഒപ്പവും ഈ സാധനങ്ങൾ ഓർഡർ നൽകിയത് ചട്ടങ്ങൾ ലംഘിച്ചാണെന്നും ഈ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. ഓർഡർ ചെയ്ത സമയത്തെ ഉയർന്ന വിലയ്‌ക്കാണ് ഉപകരണങ്ങൾ വാങ്ങിയത്. അതിനാൽ തന്നെ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം വേണമെന്ന് ഓഡിറ്റ് വകുപ്പ് പറയുന്നു.