Latest News
കൊടുങ്കാറ്റും പ്രളയവും കിഴക്കന്‍ ലിബിയയിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു, 10000 പേരെ കാണാതായി
‘ഡെര്‍ന പ്രേതനഗരമായി മാറി, മൃതദേഹങ്ങൾ ഒഴുകി നടക്കുന്നു, നിരവധിപേർ കടലിലേക്ക് ഒലിച്ചു പോയി, കൊടുങ്കാറ്റും പ്രളയവും കിഴക്കന്‍ ലിബിയയിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു, 10000 പേരെ കാണാതായി’
ട്രിപ്പോളി . വെള്ളപ്പൊക്കത്തിലും ചുഴലിക്കാറ്റിലും കിഴക്കന്‍ ലിബിയയിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു. പതിനായിരത്തിലധികം പേരെ കാണാതായിട്ടുണ്ട്. ഡെർന നഗരം കടലിലേക്ക് ഒഴുകിപ്പോയെന്നാണ് റിപ്പോർട്ടുകൾ. നഗരത്തിലെ രണ്ട് ഡാമുകള്‍ തകര്‍ന്നതോടെയാണ് ഇത്രയും നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത്.
“ഞാൻ ഡെർനയിൽ നിന്ന് തിരിച്ചെത്തി. വിനാശകരമാണ് സ്ഥിതി. മൃതദേഹങ്ങൾ എല്ലായിടത്തും കിടക്കുന്നു- കടലിൽ, താഴ്‌വരകളിൽ, കെട്ടിടങ്ങൾക്കടിയില്‍”- സിവിൽ ഏവിയേഷൻ മന്ത്രിയും എമർജൻസി കമ്മിറ്റി അംഗവുമായ ഹിചെം ച്‍കിയോട്ട് പറഞ്ഞതായി ലിബിയൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ഡെര്‍ന നഗരത്തിന്‍റെ കാല്‍ ഭാഗം ഇതിനകം ഒലിച്ചുപോയി. ഡെർനയില്‍ അണക്കെട്ടുകൾ തകർന്നത് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടിയെന്ന് ലിബിയ നാഷണല്‍ ആര്‍മി വക്താവ് അഹമ്മദ് മിസ്‌മാരി പറഞ്ഞു. ആളുകളും കെട്ടിടങ്ങളുമെല്ലാം ഒഴുകിപ്പോവുകയായിരുന്നു എന്ന് സേനാ വക്താവ് വിശദീകരിച്ചിട്ടുണ്ട്. ഡെർനയില്‍ മാത്രം 6000 പേരെ കാണാതായിട്ടുണ്ട്.
ഡെര്‍ന പ്രേതനഗരമായി മാറിയെന്ന് നഗരത്തിലെത്തിയ സഞ്ചാരി അബ്ദുല്‍ ജലീല്‍ പറഞ്ഞു. മൃതദേഹങ്ങൾ ഇപ്പോഴും പലയിടത്തും ഒഴുകിനടക്കുകയാണ്. പലരും കടലിലേക്ക് ഒലിച്ചുപോയി. ഡാനിയല്‍ കൊടുങ്കാറ്റിനു പിന്നാലെയാണ് ലിബിയയില്‍ പ്രളയമുണ്ടായത്. കഴിഞ്ഞ ആഴ്‌ച ഗ്രീസില്‍ ആഞ്ഞടിച്ച ശേഷമാണ് ഡാനിയല്‍ ലിബിയയില്‍ നാശം വിതക്കുന്നത്.
‘ആത്മാവ് തന്നെയാണ് ബ്രഹ്മം, ബ്രഹ്മാവിനെ അറിയുന്നയാൾ ആത്മാവിനെ ഭജിക്കുന്നു, മറ്റൊന്നിനെയും ഭജിക്കുന്നില്ല’ – ശ്രീ നാരായണ ഗുരു