Entertainment
‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ,നിങ്ങൾ തകർന്നിരിക്കുമ്പോൾ നൃത്തം ചെയ്യുക’ വൈറലായി നവ്യയുടെ പോസ്റ്റ്
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായിട്ടുള്ള ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായുള്ള ബന്ധത്തിൻ്റെ പേരിൽ നടി നവ്യ നായരെ ഇഡി ചോദ്യം ചെയ്ത സംഭവം ഏറെ ചർച്ചകൾക്ക് ഇടയാക്കി. സച്ചിൻ സാവന്തിൽ നിന്നും നവ്യ നായർ സ്വർണാഭരണങ്ങൾ സമ്മാനമായി കൈപറ്റിയെന്ന വെളിപ്പെടുത്തൽ ആണ് വിവാദങ്ങൾക്ക് കരണമായിരുന്നത്. ഇതേ തുടർന്ന് സമൂഹമാധ്യമങ്ങളിൽ നടിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണവുമുണ്ടായിരിക്കുകയാണ്.
ഇപ്പോഴിതാ നവ്യ സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ടാഗ്‌ലൈനോടു കൂടി നവ്യ നായർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ് വൈറലായിരിക്കുകയാണ്. ഒരു നൃത്ത വീഡിയോയോടൊപ്പമാണ് ‘നിങ്ങൾ തകർന്നിരിക്കുമ്പോഴും നൃത്തം ചെയ്യണം’ എന്ന കവിതാ ശകലം നവ്യ നായർ പങ്കുവച്ചിരിക്കുന്നത്.
‘നിങ്ങൾ തകർന്നിരിക്കുമ്പോൾ നൃത്തം ചെയ്യുക. കടുത്ത പോരാട്ടങ്ങളുടെ മധ്യത്തിലും മുറിവിൽ കെട്ടിയ ബാൻഡേജ് നനഞ്ഞു കുതിർന്ന് രക്തം വാർന്നൊഴുകുമ്പോഴും നിങ്ങളുടെ ചോരയിൽ ചവിട്ടി നിന്ന് നൃത്തം ചെയ്തു കൊണ്ടേ ഇരിക്കുക’ എന്നാണ് നവ്യ നായർ ഇൻസ്റ്റാഗ്രിൽ കുറിച്ചിരിക്കുന്നത്.
അതേസമയം, സച്ചിൻ സാവന്തുമായി മുംബൈയിൽ അയൽക്കാരായിരുന്ന പരിചയം മാത്രമാണുളളതെന്ന നവ്യ നായരുടെ കുടുംബത്തിന്റെ വിശദീകരണം അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നില്ല. സച്ചിൻ സാവന്തുമായുള്ളത് അയൽപക്ക ബന്ധം മാത്രമാണെന്നും അദ്ദേഹം നവ്യയുടെ മകന് പിറന്നാൾ സമ്മാനം മാത്രമാണ് നൽകിയതെന്നും കുടുംബം വിശദീകരിക്കുമ്പോഴും, നവ്യയെ കാണാൻ മാത്രമായി സച്ചിൻ സാവന്ത് എന്തിനു വേണ്ടി 10 ലേറെ തവണ കൊച്ചിലേക്ക് പറന്നതെന്ന ചോദ്യത്തിന് ഉത്തരമില്ല. മകനാണ് സമ്മാനം കൊടുത്തതെന്നും, പിറന്ന നാളിലാണ് കൊടുത്തതെന്നും നവ്യ പറയുമ്പോൾ, ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ ആഭരണങ്ങൾ മകന് കൊടുക്കാനിടയായ സാഹചര്യം നവ്യ നായർ വെളിപ്പെടുത്തേണ്ടതായും വരുകയാണ്.
ഇതിനിടെ ഗുരുവായൂർ സന്ദർശനത്തിന് സഹായങ്ങൾ ചെയ്തു വെന്ന കാര്യം നവ്യ തന്നെ പറയുമ്പോൾ സച്ചിൻ സാവന്തിനെ പോലൊരു ഉദ്യോഗസ്ഥന് ക്ഷേത്ര ദർശനത്തിന് സ്വന്തം ഐ ഡി കാർഡ് ഒന്ന് കാണിച്ചാർ തന്നെ വി ഐ പി പരിഗണന കിട്ടുമെന്നിരിക്കെ നവ്യയുടെ സഹായം തേടിയെന്ന് പറയുന്നതും വിശ്വസിക്കാൻ കഴിയാത്തതാണ്.