Latest News

കിളിമാനൂർ കൊട്ടാരത്തിലെ വലിയ കോയിത്തമ്പുരാൻ സി.ആർ.കേരളവർമ്മ അന്തരിച്ചു

Published

on

തിരുവനന്തപുരം . കിളിമാനൂർ കൊട്ടാരത്തിലെ മുതിർന്ന അംഗം സി.ആർ.കേരളവർമ്മ വലിയ കോയിതമ്പുരാൻ (88 ) അന്തരിച്ചു. കിളിമാനൂർ കൊട്ടാരത്തിൽ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. അവിവാഹിതനാണ്. അഗാധ പണ്ഡിതനായ സി.ആർ കേരള വർമ്മ വൈയാസാകി എന്ന പേരിൽ ത്രൈ വേദിക സന്ധ്യാ പദ്ധതി എന്ന ബ്രഹത് ഗ്രന്ഥം രചിച്ചിട്ടുണ്ട്. കിളിമാനൂർ ആർആർ വി സ്കൂളിലെ റിട്ട. അധ്യാപകനായിരുന്നു.

മൃതദേഹം കിളിമാനൂർ കൊട്ടാരത്തിലെ ചിത്രശാലയിൽ പൊതുദർശനത്തിന് വയ്‌ക്കും. ആധ്യാത്മികതയിൽ അടിസ്ഥാനമാക്കി ജീവിച്ചിരുന്ന വ്യക്തിയായിരുന്നു സി.ആർ.കേരള വർമ്മ. 2011 ല്‍ തൃശ്ശൂര്‍ തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ ആചാര്യരത്നം എന്ന ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version