Crime

കരുവന്നൂർ ബാങ്കിലെ തട്ടിപ്പ്, 2019ൽ സി പി എം ജില്ലാ സെക്രട്ടറിയെ അറിയിച്ചിരുന്നു, പാർട്ടിയുടെ സമാന്തര കോടതി എല്ലാം തകർത്തു

Published

on

തൃശൂർ . കരുവന്നൂർ ബാങ്കിൽ നടന്നു വന്ന തട്ടിപ്പുകളുടെ മുഴുവൻ വിവരങ്ങളും 2019ൽ സിപിഎം ജില്ലാ സെക്രട്ടറിക്ക് ലഭിച്ചിട്ടും യാതൊരു നടപടികളും ഉണ്ടായില്ലെന്ന വിവരങ്ങൾ പുറത്ത്. സി പി എമ്മിന് ഭരണം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും പാർട്ടി പ്രവർത്തകരും നേതാക്കളും ചെയ്യുന്ന ക്രിമിനൽ കുറ്റ കൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന പാർട്ടിക്കുള്ളിലെ സമാന്തര കോടതികൾ ആണ് ഇത്തരം കുറ്റ കൃത്യങ്ങൾ വർധിക്കാൻ കരണമായിട്ടുള്ളത്.

സഹകരണ ബാങ്കുകളിലെ പണാപഹാരങ്ങൾ, സ്ത്രീകൾക്കെതിരായ പാർട്ടി നേതാക്കൾ പ്രതികളാവേണ്ട അതിക്രമ കുറ്റങ്ങൾ തുടങ്ങി എന്തിനും ഏതിനും പാർട്ടി തല അന്വേഷണവും നടപടികളും ഭരണ ഘടന അനുസാനിക്കുന്നതല്ല. സമാന്തര കോടതികൾ ഭരണഘടനയിൽ ഭാരതത്തിൽ പറഞ്ഞിട്ടുള്ളതും അല്ല. ഭരണത്തിന്റെ പിൻ ബലത്തിൽ കമ്മ്യൂണിസം മാറ്റിവെച്ച് പിണറായിസം ഇതൊക്കെ ചെയ്തു കൂട്ടുകയാണ്.

കരുവന്നൂർ ബാങ്കിൽ നടന്നു വന്ന തട്ടിപ്പുകളുടെ മുഴുവൻ വിവരങ്ങളും 2019ൽ സിപിഎം ജില്ലാ സെക്രട്ടറിയെ അറിയിച്ചിരുന്നു എന്നാണ്ബാ ങ്കിന്റെ ഭരണസമിതിയംഗം ആയിരുന്ന ജോസ് ചക്രംപുള്ളിയുടെ തുറന്നുപറച്ചിൽ ഉണ്ടായിരിക്കുന്നത്. കരുവന്നൂർ ബാങ്കിൽ നടന്ന തട്ടിപ്പുകളുടെ ഉത്തരവാദിത്തം ചുമത്തി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മുൻ ഭരണസമിതിയംഗങ്ങളിൽ ഒരാൾ കൂടിയാണ് ജോസ് എന്നതാണ് ശ്രദ്ധേയം.

നേതാക്കളെ രക്ഷിക്കാൻ താനടക്കമുള്ള ഭരണസമിതി അംഗങ്ങളെ പാർട്ടി ബലിയാടാക്കുകയായിരുന്നെന്നു എന്നാണ് ജോസ് പറയുന്നത്. ‘കരുവന്നൂർ കേസിൽ ഇ.ഡി നടത്തുന്ന അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് പോകുന്നത്. 2019 മേയ് 13നു ജില്ലാ സെക്രട്ടറി എം.എം. വർഗീസിനെ ഞാൻ നേരിട്ടു ക‍ാണുകയും ബാങ്കിൽ നടക്കുന്ന തട്ടിപ്പുകളുടെ വിവരം വ്യക്തമായി അറിയിക്കുകയും ചെയ്തിരുന്നതാണ്. ഏരിയ സെക്രട്ടറിയെ അദ്ദേഹം വിളിച്ചു വിവരങ്ങളന്വേഷിച്ചിരുന്നു. ഇതിനു പിറകെ ഏരിയ കമ്മിറ്റി യോഗം ചേർന്ന് തട്ടിപ്പിനെക്കുറിച്ചു ചർച്ച നടത്തി. പിന്നീടൊന്നും അതിശയകരമായ നടന്നില്ല. തൃശൂർ ജില്ലാ കമ്മിറ്റിക്ക് മുന്നിലും ഞാൻ ഇക്കാര്യം അറിയിച്ചിരുന്നതാണ്.’ ജോസ് പറയുന്നു.

പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷനിലെ അംഗങ്ങളായ പി.കെ. ബിജു, പി.കെ. ഷാജൻ എന്നിവർക്ക് മുന്നിലും തട്ടിപ്പിനെക്കുറിച്ചു വിശദമായ മൊഴിനൽകിയിട്ടുണ്ടെ ന്നാണ് ജോസ് പറഞ്ഞിരിക്കുന്നത്. തട്ടിപ്പുകൾ പുറത്തുവന്ന ശേഷം 2021 സെപ്റ്റംബർ 12നു ഭരണസമിതി അംഗങ്ങളെ അറസ്റ്റ് ചെയ്യുമെന്ന വിവരം പുറത്ത് വന്നിരുന്നു. അന്നു ഞാൻ ജില്ലാ സെക്രട്ടറിയോടു വീണ്ടും കാര്യങ്ങൾ വിശദീകരിച്ചു. നിങ്ങൾക്കൊന്നും സംഭവിക്കില്ലെന്ന ഉറപ്പാണ് എനിക്ക് അത്ത് തന്നിരുന്നത്. പക്ഷേ, പിറ്റേന്നു ഞാനടക്കമുള്ളവർ അറസ്റ്റിലായി. ബാങ്കിൽ ഈ തട്ടിപ്പുകൾ നടന്നതു ഞാനടക്കമുള്ളവർ ഭരണസമിതിയിലെത്തുന്നതിനു മുൻപായിരുന്നു. പാർട്ടി സംരക്ഷിക്കുമെന്നു കരുതി, അത് ഉണ്ടായില്ല, ജോസ് ചക്രംപുള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version