Crime
കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് പിന്നിൽ സിപിഎമ്മിന്റെ എം എൽ എ യും മുൻ എം പിയും
തൃശൂർ . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിന് കുരുക്ക് മുറുകുന്നു. പാർട്ടിയുടെ മുൻ എംപി പി.കെ ബിജുവിനെ ഇഡി ചോദ്യം ചെയ്യും. കേസിൽ പി.കെ ബിജുവിന് സമൻസ് നൽകാനിരിക്കുകയാണ് ഇ ഡി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയുമായി എംഎൽഎയ്‌ക്കും, മുൻ എംപിയ്‌ക്കും ബന്ധമുണ്ടെന്ന് ഇഡി കോടതിയിൽ നേരത്തെ അറിയിച്ചിരുന്നു.
കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ ഒന്നാം പ്രതി പി. സതീഷ്‌കുമാറുമായി മുൻ എംപിയ്‌ക്കും, എംഎൽഎയ്‌ക്കും അടുത്ത ബന്ധമുണ്ടെന്ന് ഇഡി കോടതിയിൽ അറിയിച്ചിരുന്നു. പേര് പറയാതെയാണ് റിമാൻഡ് റിപ്പോർട്ടിൽ മുൻ എംപിയുടെ പങ്കാളിത്തത്തെ കുറിച്ച് കൃത്യമായ സൂചന ഇ ഡി നൽകിയിരുന്നത്. എന്നാൽ മുൻ എംപി ആരെന്നത് ഇപ്പോഴും ഇഡി റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടില്ല. അന്വേഷണത്തിൽ കരുവന്നൂർ വായ്പാ തട്ടിപ്പ് കേസിൽ ബിജുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് നടന്ന പാർട്ടിയുടേതായ അന്വേഷണത്തിൽ ബിജുവിനെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യം ബിജു നിഷേധിക്കുകയാണ് ഉണ്ടായത്.
വടക്കാഞ്ചേരി കേന്ദ്രമാക്കിയായിരുന്നു പി.കെ ബിജു പ്രവർത്തിച്ചിരുന്നത്. കേസിൽ വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി.ആർ അരവിന്ദാക്ഷൻ, തൃശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാട എന്നിവരെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇവർക്ക് മുൻ മന്ത്രി എ.സി മൊയ്തീനൊപ്പം പി.കെ ബിജുവുമായും അടുത്ത ബന്ധമുണ്ട്. അതേസമയം നിരവധി തവണ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചവരിൽ പലരുടെയും മൊഴികൾ ചില ഉന്നത സിപിഎം നേതാക്കൾക്ക് എതിരായിട്ടാണ് ഉള്ളത്.. ഓരോ ഭൂമിയുടെ രേഖകൾ കൊണ്ട് നിരവധി ലോണുകൾ അനുവദിപ്പിക്കാൻ സിപിഎം നേതാക്കളുടെ സമ്മർദ്ദമാന് ഉണ്ടായത്. ഇതിനിടെയാണ് പി.കെ ബിജുവിനെ ഇഡി ചോദ്യം ചെയ്യുന്നത്.