കൊറോണാ മുന്നറിയിപ്പുകൾ വകവെക്കാതെ രജിത് ഫാൻസ്
കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ഇന്ന് രജിത് കുമാർ എന്ന വ്യക്തി. വെറുമൊരു ടീവി ഷോ യിലൂടെ ഇത്രയേറെ ആരാധകരെ ഉണ്ടാക്കിയെടുക്കാൻ ഒരാൾക്ക് സാധിക്കുമോ എന്ന് തോന്നുന്ന വിധത്തിലാണ് അദ്ദേഹം ഇന്ന് തന്റെ ആരാധക വൃന്ദത്തെ ഉണ്ടാക്കി എടുത്തിരിക്കുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണം ആയിരുന്നു ഇന്നലെ നെടുമ്പാശേരി വിമാന താവളത്തിൽ കണ്ട തിരക്ക്. കൊറോണ പോലൊരു വൈറസ് രോഗബാധ നിലനിൽക്കെ തന്നെയാണ് അതിനെ പോലും പരിഗണിക്കാതെ പതിനായിരക്കണക്കിന് ആളുകൾ എയർപോർട്ടിൽ ഒത്തു കൂടിയത്.
ബിഗ് ബോസ്സ് ഷോയിൽ പങ്കെടുക്കെ തന്നെ ഏറ്റവും ഫാൻ പവർ ഉള്ള മത്സരാർത്ഥി എന്ന് പേരെടുത്ത ആളായിരുന്നു രജിത്. ഒപ്പം തന്നെ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കിയാണ് അദ്ദേഹം ബിഗ് ബോസ്സ് ഷോയിൽ നിന്നും പുറത്താകുന്നതും. ഏതായാലും ഏഷ്യനെറ്റും ബിഗ് ബോസും ഞെട്ടിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഫാൻ പവറിനു മുന്നിൽ.
മറ്റൊരു രീതിയിൽ പരിശോധിച്ചാൽ ഒരേ സമയം വലിയ ആരാധകവൃന്ദത്തെ പോലെ തന്നെ വലിയ രീതിയിൽ ഹേറ്റേഴ്‌സിനേയും ഉണ്ടാക്കി എടുത്തിട്ടുണ്ട് രജിത് കുമാർ. അദ്ദേഹം നടത്തിയ പല അർത്ഥശൂന്യമായ പ്രസ്താവനകളും, സ്ത്രീ വിരുദ്ധ പ്രസംഗങ്ങളും ആണ് അതിന് കാരണം. ഒപ്പം തന്നെ ബിഗ് ബോസ്സ് എന്ന പരുപാടിയിൽ പങ്കെടുക്കേ തന്നെ രജിത് ഇത്തരത്തിൽ ഉള്ള പല സ്ത്രീ വിരുദ്ധ പരാമർശങ്ങളിലൂടെ വിവാദത്തിൽ ആയിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോഴും സ്ത്രീകളും കുട്ടികളും ഉൾപ്പടെ ഉള്ള വലിയ ഒരു വിഭാഗം അദ്ദേഹത്തെ ആരാധിക്കുന്നു. ഇന്നലെ കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ എത്തി ചേർന്നവരിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണെന്നത് ശ്രദ്ധേയം ആണ്.
എന്നാൽ രജിത് കുമാർ ഫാൻസ് എന്ന് പറഞ്ഞു നടക്കുന്നവർ മണ്ടന്മാർ ആണെന്നും തന്റെ ഓരോരോ അടിസ്ഥാന രഹിതമായ പ്രസ്‌താവനകളിലൂടെ രജിത് വലിയൊരു വിഭാഗത്തെ മണ്ടന്മാർ ആക്കുകയാണ് എന്നുള്ള വാദഗതികളും നവമാധ്യമങ്ങളിൽ ഉയർന്നു വരുന്നുണ്ട്. ഏതായാലും മലയാളക്കര ഇന്നേ വരെ കണ്ടതിൽ വച്ചു ഞെട്ടിക്കുന്ന രീതിയിൽ ആണ് ആരാധക സമൂഹത്തെ രജിത് കുമാർ ഉണ്ടാക്കിയിരിക്കുന്നത്. രജിത് കുമാർ ആരാധരുടെ പൂണ്ടു വിളയാട്ടം തന്നെയാണ് രണ്ടു ദിവസമായി നവമാധ്യമങ്ങളിൽ കാണുന്നതും. ഏഷ്യാനെറ് മുതൽ മോഹൻലാലിനെതിരെ വരെയാണ് അവർ നവമാധ്യമങ്ങളിൽ ആക്രമണം നടത്തുന്നത്.
ഏതായാലും എന്തായിരിക്കും പെട്ടെന്ന് പൊട്ടി മുളച്ച ഈ ആരാധകരുടെയും സൂപ്പർ ഹീറോ രജിത് കുമാറിന്റെയും ഭാവി എന്ന് കണ്ടു തന്നെ അറിയണം..