ഈ പെൺകുട്ടിയെ മനസ്സിലായോ? കൊറോണ സന്ദേശവുമായി അവൾ
കൊറോണയെ പ്രതിരോധിക്കാൻ വ്യത്യസ്‍തമായ മാർഗങ്ങളാണ് സംസ്ഥാന സർക്കാരും സമൂഹത്തോട് പ്രതിബദ്ധതയുള്ള ജനങ്ങളും സ്വീകരിക്കുന്നത്. വ്യത്യസ്തമായ രീതിയിൽ ജാഗ്രതാ നിർദേശം നൽകുന്ന വേറിട്ടൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ആരാണ് വീഡിയോ ചെയ്തിരിക്കുന്നത് എന്ന് എങ്ങനെ നോക്കിയാലും മനസിലാകില്ല എന്ന കാര്യം ഉറപ്പാണ്.
ശരീരം ശുചിയായി സൂക്ഷിക്കണമെന്നും തിരക്കുള്ള സ്ഥലങ്ങളിലേയ്ക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നമുള്ള വാക്കുകൾ തമാശാരീതിയിൽ അവതരിപ്പിച്ചത് മുതിർന്നവർക്കും കുട്ടികൾക്കും ഒരു പോലെ ഇഷ്ട പെടും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. വലിയ കണ്ണുകളും വായുമൊക്കെയുള്ള കണ്ടാൽ തിരിച്ചറിയാത്ത ഒരു രൂപത്തിലെത്തിയിരിക്കുന്നത് മുൻ ബിഗ് ബോസ് താരവും അവതാരകയും നടിയുമായ പേർളി മാണിയാണ്. ഫെയ്സ്ബുക്കിലൂടെയാണ് പേർളി വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
ചെറിയ കുട്ടികൾ പോലും ഈ വീഡിയോ ആവർത്തിച്ചു കണ്ടുവെന്ന് നിരവധി പേർ പേർളിയുടെ പോസ്റ്റിനു കീഴിൽ കമന്റ് ചെയ്തിട്ടുണ്ട് .കഴിഞ്ഞ ദിവസങ്ങളിൽ കേരള പോലീസ് ചെയ്ത വീഡിയോയും പെട്ടന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു