Latest News
ഉമ്മൻചാണ്ടി മരിക്കാൻ കോൺഗ്രസ് നേതൃത്വം കാത്തിരുന്നു, എം എം മണി
കോട്ടയം . ഉമ്മൻചാണ്ടി മരിക്കാൻ കോൺഗ്രസ് നേതൃത്വം കാത്തിരിക്കുകയായിരുന്നുവെന്ന് വിവാദപ്രസ്താവനയുമായി സിപിഎം നേതാവും മുൻമന്ത്രിയും എംഎൽഎയുമായ എം എം മണി. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടേയും ചാരവുമായി വോട്ടുപിടിച്ചവരാണ് കോൺഗ്രസ്സുകാരെന്നും ചാരം കൊണ്ട് നടക്കുക കോൺഗ്രസിൻറെ സ്ഥിരം തട്ടിപ്പ് പരിപാടിയാണെന്നും എം എം മണി ആരോപിച്ചു.
ജീവിച്ചിരിക്കുമ്പോൾ ആരോഗ്യം സംരക്ഷിക്കാൻ ഒരു ഇടപെടലും കോൺഗ്രസ് നേതൃത്വം കാട്ടിയില്ലെന്നു മണി പറഞ്ഞു. മരിച്ചപ്പോൾ കാണിച്ച ഉത്സാഹം നേരത്തെ കാണിക്കണമായിരുന്നുവെന്നും എങ്കിൽ കുറേ നാൾ കൂടി ഉമ്മൻ ചാണ്ടി ജീവിക്കുമായിരുന്നുവെന്നും മണി പറഞ്ഞു.
(വാൽ കഷ്ണം : വായ്ക്ക് തോന്നുന്നത് കോതക്ക് പാട്ട് എന്ന പോലെയാണ് എം എം മാണിയുടെ പല പ്രസ്താവനകളും. പൊട്ടത്തരങ്ങൾ വിളിച്ചു പറയുന്ന സി പി എമ്മിലെ പൊട്ട രാഷ്ട്രീയക്കാരന്റെ റോളിലാണ് മണിയിപ്പോൾ)