Latest News
അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ഓർമ്മക്കായി നാണയം
ലണ്ടന്‍ . അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ഓർമ്മക്കായി നാണയം അനാച്ഛാദനം ചെയ്‌തു. ലക്ഷ്വറി ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡായ ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് നാണയം നിർമിച്ചത്. 4 കിലോ സ്വർണവും 6400ലധികം വജ്രങ്ങളും കൊണ്ടാണ് നാണയം നിർമ്മിച്ചിട്ടുള്ളത്. ഏകദേശം 23 മില്യൺ ഡോളർ (192 കോടി രൂപ) ആണ് ഇതിനു വിലമതിക്കുന്നത്.
ദി ക്രൌണ്‍ എന്ന പേരുള്ള നാണയം രാജ്ഞിയുടെ ചരമ വാർഷികത്തോട് അനുബന്ധിച്ചാണ് പുറത്തിറക്കുകയായിരുന്നു. ലോകത്തിലെ തന്നെ എക്കാലത്തെയും വിലപിടിപ്പുള്ള നാണയമാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നാണയത്തിന്റെ നിർമ്മാണത്തിന് 16 മാസങ്ങൾ എടുത്തു.
കൊവിഡ് മഹാമാരിയുടെ കാലത്ത് വജ്രങ്ങളുടെ ലഭ്യതയില്‍ കുറവുണ്ടായതിനാലാണ് നിര്‍മാണം വൈകിയത്. സ്കൈ ന്യൂസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം നാണയത്തിന് 9.6 ഇഞ്ചിലധികം വ്യാസമുണ്ട്, ബാസ്‌കറ്റ് ബോളിന്റെ വലിപ്പവും. മേരി ഗില്ലിക്, ആർനോൾഡ് മച്ചിൻ, റാഫേൽ മക്‌ലൂഫ്, ഇയാൻ റാങ്ക് ബ്രോഡ്‌ലി എന്നിവരാണ് കോയിനിലെ ഛായാചിത്രങ്ങള്‍ വരച്ചിട്ടുള്ളത്. മധ്യത്തിലുള്ള നാണയത്തിന് 2 പൗണ്ടിലധികം ഭാരമാണ് ഉള്ളത്. ചുറ്റുമുള്ള ചെറിയ നാണയങ്ങൾക്ക് ഓരോന്നിനും 1 ഔൺസാണ് ഭാരം.
രാജ്ഞിയുടെ ഉദ്ധരണികൾ നാണയത്തിന്റെ രണ്ട് വശങ്ങളിലായി കൊത്തിവെച്ചിരിക്കുന്നു. ലേലത്തിൽ വിൽപ്പന നടത്തിയ ഏറ്റവും വിലയേറിയ നാണയമെന്ന ഗിന്നസ് ലോക റെക്കോർഡ് ഡബിൾ ഈഗിളിന്‍റെ പേരിലാണ്. 18.9 മില്യൺ ഡോളറായിരുന്നു ഇതിന്റെ വില. 2021 ജൂണിൽ സോത്ത്ബൈസ് ന്യൂയോർക്കില്‍ ആയിരുന്നു ഈ നാണയം ചെയ്യുന്നത്. എന്നാല്‍ എലിസബത്ത് രാജ്ഞിയുടെ ഓര്‍മയ്ക്കായി പുറത്തിറക്കിയ നാണയം ലേലം ചെയ്യുമോയെന്ന കാര്യം അറിവായിട്ടില്ല.