Latest News
മുംബൈ വിമാനത്താവളത്തിൽ 15 കോടിയുടെ ലഹരിവേട്ട
മുംബൈ വിമാനത്താവളത്തിൽ 15 കോടിയുടെ ലഹരിവേട്ട. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) നടത്തിയ വൻ ലഹരിവേട്ടയിൽ ഒരാൾ പിടിയിലായി. ഓഗസ്റ്റ് എട്ടിന് ആഡിസ് അബാബയിൽ നിന്ന് മുംബൈയിലേക്ക് വന്ന ഒരു യാത്രക്കാരനെയാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇയാളിൽ നിന്നും 15 കോടിയിലധികം വിലമതിക്കുന്ന 1,496 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തിരിക്കുകയാണ്. ഉഗാണ്ടൻ സ്വദേശിനിയാണ് അറസ്റ്റിലായിരിക്കുന്നത്.
ചോദ്യം ചെയ്യലിനും സൂക്ഷ്മമായ നിരീക്ഷണത്തിനും ശേഷമാണ് ഇയാളെ പിടികൂടിയത്. 1985 ലെ എൻഡിപിഎസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം നിയമവിരുദ്ധമായ വസ്തുക്കൾ കൈവശം വെച്ചതിന് ഇയാളെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് ജുഡീഷ്യൽ റിമാൻഡിലാക്കുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നാണ് ഡിആർഐ പറഞ്ഞിട്ടുള്ളത്.