Crime
ആലുവയിൽ എട്ടു വയസുകാരിയെ പീഡിപ്പിച്ച ക്രിസ്റ്റിൻ ലഹരിക്ക് അടിമ,2017ൽ വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി
കൊച്ചി . ആലുവയിൽ എട്ടു വയസുകാരിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. പെരിയാർ ബാർ ഹോട്ടലിൽ നിന്നാണ് പ്രതി പിടിയിലാവുന്നത്. തിരുവനന്തപുരം ചെങ്കൽ സ്വദേശിയായ ക്രിസ്റ്റിൻ സതീഷ് എന്ന പേരിലാണ് എറണാകുളത്ത് കഴിഞ്ഞിരുന്നത്. നിരവധി കേസുകളിൽ പ്രതിയായ ക്രിസ്റ്റിനെ പീഡനത്തിന് ഇരയായ കുട്ടിയും ദൃക്സാക്ഷിയും ചിത്രത്തിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. അലഞ്ഞു നടക്കുന്ന സ്വഭാവകാരണാണ് ഇയാളെന്നാണ് പറയുന്നത്.
ക്രിസ്റ്റിൻ ഇതിനു മുൻപും പീഡനക്കേസിൽ പ്രതിയായിട്ടുണ്ട്. മൊബൈൽ ഫോൺ മോഷണം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ ആളാണ് ഇയാളെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രതിയെന്നു സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്.
ആലുവ ചാത്തൻപുറത്താണ് അതിഥി തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയാവുന്നത്. ബിഹാർ സ്വദേശികളുടെ മകളെ ഉറങ്ങുമ്പോൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. നാട്ടുകാർ രക്ഷിച്ച കുട്ടി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ആലുവയിൽ അന്യസംസ്ഥാന തൊഴിലാളി കുടുംബത്തിലെ എട്ടുവയസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റിന്‍റെ ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെടുത്ത കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 36 കാരനായ ക്രിസ്റ്റിന്‍ തിരുവനന്തപുരം ചെങ്കല്‍ വ്ലാത്താങ്കര സ്വദേശിയാണ്. മകൻ കഞ്ചാവിനും മയക്ക്മരുന്നിനും അടിമയായിരുന്നു എന്ന് അമ്മ ജ്യോതി പറഞ്ഞു. പതിനെട്ട് വയസ് മുതല്‍ ആലുവയില്‍ കെട്ടിട നിര്‍മ്മാണ ജോലി ചെയ്തിരുന്നു. എപ്പോള്‍ മുതലാണ് മകന്‍ വഴിതെറ്റിയതെന്ന് അറിയില്ല, പലതവണ ഉപദേശിച്ചിട്ടും കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്ന് അമ്മ ജ്യോതി പറഞ്ഞിരിക്കുന്നു.
2017ൽ വയോധികയെ പീഡിപ്പിച്ച കേസിൽ പ്രതിയായതോടെയാണ് നാട്ടിൽനിന്ന് ക്രിസ്റ്റിൻ മുങ്ങുന്നത്. മൃഗങ്ങളെ ഉപദ്രവിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നുണ്ട്. കുട്ടിക്കാലം മുതലേ മോഷണക്കേസുകളിൽ പ്രതിയായി. ഇലക്ട്രോണിക് സാധനങ്ങളും മൊബൈലും മോഷ്ടിച്ചായിരുന്നു തുടക്കം. നാട്ടിൽ ആരുമായും ബന്ധമുണ്ടായിരുന്നില്ല. വീട്ടുകാരുമായും അടുപ്പം കാണിക്കാറില്ല. ലഹരിമരുന്നിന് അടിമയാണെന്ന് നാട്ടുകാർ പറയുന്നു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോൾ വിലങ്ങൂരി രക്ഷപ്പെട്ട സംഭവവും ഇതിനു മുൻപ് ഉണ്ടായിട്ടുണ്ട്. പകൽ പുറത്തിറങ്ങാറില്ല. രാത്രിയിലാണ് സഞ്ചാരം.