Latest News
ചൈന ഇന്ത്യയോട് സൈബർ യുദ്ധത്തിൽ, സൈബർ രംഗത്ത് ഇരകളെ തേടി ചൈനയുടെ 7 ലക്ഷം സൈബർ പോരാളികൾ
ചൈനയുടെ 7 ലക്ഷം സൈബർ പോരാളികൾ ഉറക്കം പോലും വേണ്ടെന്നു വെച്ച് സൈബർ രംഗത്ത് ഇരകളെ തേടി കാത്തിരിക്കുന്നുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? ഇല്ലെങ്കിൽ ഇനി വിശ്വസിച്ചേ മതിയാകൂ. അത് യാർഥ്യമാണെന്നുള്ള റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്. ലോക രാജ്യങ്ങളോട് സൈബർ യുദ്ധം ചെയ്യുകയാണ് ചൈന. കമ്മ്യൂണിസത്തിന്റെ പേരിൽ ചൈനയെ നെഞ്ചോട് ചേർത്ത് വെക്കുന്നവർക്ക് ഇതൊന്നും പറഞ്ഞാൽ മനസിലാകില്ല.
അവർക്ക് കമ്മ്യൂണിസമാണ് വലുത്. ചൈനയാണ് വലുത്. സ്വന്തം മണ്ണും രാജ്യവും ആര് എങ്ങനെ ആക്രമിച്ചാലും അവർക്ക് വലുത് ചൈനയുടെ രാഷ്ട്രീയ ചിന്തയാണ്. സത്യത്തിൽ ഇന്ത്യയിലെ ഉൾപ്പടെ കമ്മ്യൂണിസ്റ്റ് ചിന്താഗതി ഉള്ളവരെ മുഴുവൻ ചൈന സ്വന്തം താൽപര്യങ്ങൾക്കായി ബലിയാടുകളാക്കുകയാണ്. ഇനി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്ത വിഷയത്തിലേക്ക് കടക്കാം.
ഡൽഹിയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ തലപ്പത്ത് ഏതാനും ദിവസം മുൻപ് തിരക്കിട്ട ആലോചനകൾ നടക്കുകയുണ്ടായി. അതിന്റെ ഭാഗമായിട്ടെന്നോണം രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലെയും സൈബർ ഓപറേഷൻസ് വിഭാഗത്തിന്റെ തലവൻമാരുടെ ഉൾപ്പെടെ ഒരു യോഗവും നടന്നു. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകളുടെ പ്രവർത്തന രീതി ഉദ്യോഗസ്ഥ സംഘം വിലയിരുത്തുകയായിരുന്നു ആ യോഗത്തിൽ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അമ്പരപ്പിക്കുന്ന ഒരു കണ്ടെത്തലും ആ യോഗത്തിൽ ഉണ്ടായി. തട്ടിപ്പുകൾ സംബന്ധിച്ച അന്വേഷണം ചെന്നു നിൽക്കുന്നത് ചൈനയുടെ അതിർത്തിയിലാണെന്നതായിരുന്നു അത്. അതോടെ അന്വേഷണ സംഘം കുഴങ്ങുന്നു. കാരണം വളരെ ലളിതം. അതിർത്തിക്കപ്പുറത്ത്, ചൈനയിൽ കയറിയുളള അന്വേഷണം നടക്കില്ല.
സൈബർ ലോകത്തെ ചൈനയുടെ ഇടപെടലുകളെപ്പറ്റി നേരത്തെ ലോകത്തിനറിയാം. ചൈന നടത്തുന്നത് സാധാരണ തട്ടിപ്പുമല്ല. ഒരു തരം സൈബർ യുദ്ധം തന്നെയാണ്. അത് ഇന്ത്യക്കെതിരെ മാത്രമല്ല. അല്ലെന്ന് പൊലീസ് സേനകളും വിലയിരുത്തുന്നു. ചൈന എല്ലാ രാജ്യത്തിനെതിരെയും ഇത്തരം ആക്രമണം നടത്തുകയാണ്. ലോകത്തെ മിക്ക രാജ്യങ്ങളിൽ നിന്നും ഇത്തരത്തിൽ തട്ടിച്ചെത്തുന്ന പണം ചൈനയിലേക്ക് തന്നെയാണ് എത്തുന്നത്. ഈ വിവരം കൈമാറിയത് രാജ്യത്തെ ഇന്റലിജൻസ് ഏജൻസികളാണ്. അതായത് ചൈനയുടെ നിയന്ത്രണത്തിലുള്ള 7 ലക്ഷം വരുന്ന സൈബർ ആർമിയാണ് ഇന്ന് ഈ ഓപറേഷൻസ് മറ്റു രാജ്യങ്ങളിൽ നടത്തി വരുന്നത്.
അത്യാധുനിക ‘ടൂളു’കൾ ഉപയോഗപ്പെടുത്തി കോളജ് വിദ്യാർഥികൾ മുതൽ മറ്റു ജോലി ചെയ്യുന്ന ചെറുപ്പക്കാരെ വരെ കരുവാക്കി ലോകത്തെ സൈബർ ഇടങ്ങളിൽ കയറിപ്പറ്റുകയും സമ്പത്ത് കൊണ്ടുപോകുകയും ചെയ്യുകയാണവർ. യോഗത്തിൽ പങ്കെടുത്തിരുന്ന കേരള പൊലീസ് സൈബർ ഉദ്യോഗസ്ഥ സംഘം ഇതു സംബന്ധിച്ച് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു എന്നതാണ് ഇക്കാര്യത്തിൽ ശ്രദ്ധേയം. കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങളെ കടക്കെണിയിലാക്കിയ, കുടുംബങ്ങളുടെ കൂട്ട ആത്മഹത്യയ്ക്കിടയാക്കുന്ന ലോൺ ആപ്പുകൾക്കു പിന്നിലെ രഹസ്യങ്ങൾ ചില്ലറയായി കാണാനാവില്ല. പതിവു പോലെ ഇത് ഒറ്റപ്പെട്ട സംഭവമല്ല.. ഇതും രാജ്യത്തിനെതിരെയുള്ള ഒരു യുദ്ധത്തിന്റെ ഭാഗമാണെന്ന് അറിയുമ്പോഴാണ് ഈ സൈബർ തട്ടിപ്പുകളുടെ പിന്നിലെ ആഴവും വ്യാപ്തിയും നനസിലാക്കാനാവുന്നത്.
കൊല്ലത്ത് ഈയിടെ ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ച് ഒരു കോടി രൂപ നൽകാമെന്നു പറഞ്ഞ് തട്ടിപ്പിനിരയായ കേസ് പരിശോധിച്ചപ്പോഴാണ് ചൈന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങളുടെ തട്ടിപ്പിന്റെ പുതിയ രീതീ കേരളം പോലീസിന് അറിയാൻ കഴിയുന്നത്. കേരള സൈബർ ഓപറേഷൻസ് സംഘം പ്രതികളെ അന്വേഷിച്ച് കണ്ടെത്തിയത്, പണം 10 ചൈനീസ് ബാങ്കുകളിലേക്കു പോയെന്നാണ്. പത്ത് ചൈനീസ് പൗരൻമാരെയും തിരിച്ചറിഞ്ഞെങ്കിലും പ്രതി ചൈനയാണെന്ന് കണ്ടെത്തുന്നതോെടെ അന്വേഷണം നിലക്കുകയായിരുന്നു. ലോൺ ആപ്പിലൂടെയും രാജ്യത്തെ സൈബർ തട്ടിപ്പുകളിലൂടെയും നഷ്ടമാകുന്ന പണത്തിൽ ഭൂരിപക്ഷവും പോകുന്നത് ചൈനയിലേക്കാണെന്നും കേരളം പോലീസ് തന്നെ കണ്ടെത്തിയിരുന്നു. ലോൺ ആപ്പുകളെല്ലാം പ്ലേസ്റ്റോറിലെത്തിക്കുന്നതും ചൈനീസ് സൈബർ വിദഗ്ധരായിരുന്നു. ഇന്ത്യയിൽനിന്ന് കുറച്ച് ജീവനക്കാരെ നിയമിച്ച് ഇവിടെ ഒരു ബാങ്ക് അക്കൗണ്ട് സംഘടിപ്പിക്കുകയും, ജീവനക്കാരിൽ കുറച്ചുപേരെ വായ്പയെടുത്തവരെ ഫോൺ വിളിക്കുന്നതിന് ചുമതലപ്പെടുത്തുകയുമാണ് അവർ ചെയ്തിരുന്നത്.