Latest News
‘പാവപ്പെട്ട കുടുംബത്തിലെ കുട്ടിയെ ജിഹാദി ഗ്രൂപ്പിന് 40,000 രൂപക്ക് വിറ്റു’
പാകിസ്ഥാൻ സൈന്യവും ഭീകര സംഘടനകളും ഇന്ത്യയ്‌ക്കെതിരെ ജിഹാദ് നയിക്കുന്നത് ഇസ്ലാമിനു വേണ്ടിയല്ലെന്നും അവരുടെ മാത്രം വളർച്ചക്കും അവരുടെ കുട്ടികളുടെ ഉന്നതിക്ക് വേണ്ടിയാണെന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ. പാകിസ്ഥാനിൽ ജിഹാദി ഗ്രൂപ്പുകളിലും സൈന്യത്തിലും നടക്കുന്നത് വലിയ ബിസിനസ് ഡീലുകൾ ആണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
‘ദക്ഷിണ പഞ്ചാബിൽ നിന്നുള്ള ഒരു പാവപ്പെട്ടയാൾ തന്റെ മകനെ ഒരു മത നേതാവിന് കൈമാറിയ സംഭവം അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. തനിക്ക് ഇനി ഒരിക്കലും അവനെ കാണാൻ കഴിയില്ലെന്ന് ആ കുട്ടിയുടെ പിതാവിന് അറിയാമായിരുന്നു. എന്നിട്ടും 40,000 രൂപയ്ക്കാണ് ആ കുട്ടിയെ ജിഹാദി ഗ്രൂപ്പിന് വിൽക്കുന്നത്. ജിഹാദി ഗ്രൂപ്പുകളിലും സൈന്യത്തിലും ഇത്തരം വലിയ ബിസിനസുകളാണ് നടക്കുന്നത്’ അന്വേഷണ ഏജൻസികളിലെ ചില വൃത്തങ്ങൾ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
പാകിസ്ഥാൻ ഗുരുതരമായ പ്രശ്‌നങ്ങൾ ആണ് ഇന്ന് നേരിടുന്നത്. അവ മറികടക്കാൻ അവർ ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുകയാണ്. ‘ഇവരുടെ ഇത്തരം പ്രവർത്തനങ്ങൾ കശ്മീരിൽ നിന്നാണ് ആരംഭിക്കുന്നത്. ആദ്യ ദിവസം മുതൽ അവരുടെ സൈനികരെ, ഇന്ത്യൻ സൈന്യം രാജ്യദ്രോഹികളാണ് എന്നു പറഞ്ഞു പഠിപ്പിക്കുന്നു. മതത്തെ ദേശീയതയുമായി കൂട്ടിക്കുഴയ്ക്കുന്നു. അന്വേഷണ വൃത്തങ്ങൾ പറയുന്നു. മുഹമ്മദ് അയൂബ് ഖാൻ, ടിക്കാ ഖാൻ മുതൽ യഹ്യാ ഖാൻ തുടങ്ങി പല പ്രമുഖ പാകിസ്ഥാൻ ആർമി ജനറൽമാരും ഇന്ത്യയ്ക്കും ഇന്ത്യൻ സൈനികർക്കും എതിരായ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാൻ മതപരമായ ഇത്തരം കാര്യങ്ങളെ മുതലെടുക്കുകയായിരുന്നു’ ജിഹാദിൽ പൗരൻമാരും പങ്കാളികളാകണമെന്ന് മുൻ പാക് പ്രസിഡന്റായ സിയ ഉൾ ഹഖ് ആഗ്രഹിച്ചിരുന്നായും അന്വേഷണ വൃത്തങ്ങൾ പറഞ്ഞിട്ടുണ്ട്.
‘ജിഹാദികളിൽ ഒരു ശതമാനം ആളുകൾ ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ട്. സൈന്യത്തിലെ ഉന്നത നേതൃത്വം ഈ കേഡർമാരെ വിവിധ മേഖലകളിലേക്ക് വിന്യസികാറാണ് പതിവ്. ഇവർ ലക്ഷ്യം വെയ്ക്കുന്ന ഒരു പ്രധാന പ്രദേശം കശ്മീരാണ്. അവിടെ അവർ നിയന്ത്രണ രേഖയിലൂടെ (എൽഒസി) നുഴഞ്ഞു കയറുന്നു’
‘ഇവിടെയെത്തി പത്തു പേരെയെങ്കിലും അവർ തങ്ങളിലേക്ക് ആകർഷിക്കുകയും പിന്നീട് മരിക്കുകയും ചെയ്താൽ അവരെ രക്തസാക്ഷികളായി കണക്കാക്കുകയാണ് പതിവ്. റമദാനിൽ അവർക്ക് കൂടുതൽ സകാത്ത് ലഭിക്കും. ഈ പണം പാകിസ്ഥാനിലെ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി), ജെയ്‌ഷ്-ഇ-മുഹമ്മദ് (ജെഎം), ഹിസ്ബുൾ എന്നീ തീവ്രവാദ സംഘടനകളുടെ ഉന്നത നേതാക്കളുടെ വ്യക്തിപരമായ ഉപയോഗത്തിനായാണ് ചെലവഴിക്കാറുള്ളത്’ അന്വേഷണ ഏജൻസികളിലെ വൃത്തങ്ങൾ പറഞ്ഞിരിക്കുന്നു.
‘അഷ്ഫാഖ് പർവേസ് കയാനി, പർവേസ് മുഷറഫ്, മുൻ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) ചീഫ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷുജാ പാഷ, ലഫ്റ്റനന്റ് ജനറൽ അസിം ബജ്‌വ തുടങ്ങി ഒരു പാക്കിസ്ഥാൻ ജനറൽ പോലും ദീർഘകാലം പാകിസ്ഥാനിൽ തങ്ങിയിട്ടില്ല. ബജ്‌വയുടെ അടുത്ത കുടുംബാംഗങ്ങൾ ഒരു പുതിയ ബിസിനസ് ആരംഭിച്ച്, പാക്കിസ്ഥാനിലെ പ്രമുഖ നഗരങ്ങളിൽ വലിയ ഫാം ഹൗസുകളുടെ ഉടമകളായി മാറുകയും വിദേശ സ്വത്തുക്കൾ വാങ്ങി കൂട്ടുകയും ചെയ്തു. ഇങ്ങനെ ഇവർ കോടിക്കണക്കിന് ഡോളർ സമ്പാദിച്ചു. വിദേശത്ത് നിക്ഷേപം നടത്തിയതിന് പാഷയെ ചോദ്യം ചെയ്തിരുന്നു. മുഷറഫും കയാനിയും വിദേശത്താണ് താമസിക്കുന്നത്. വിരമിച്ചതിന് ശേഷം ബജ്‌വയെ പാകിസ്ഥാനിൽ കാണാനില്ല എന്ന വസ്തുതയും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരിക്കുകയാണ്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime1 year ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള് വിലപിടിപ്പിള്ള ആഭരണങ്ങള് നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment1 year ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News1 year ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime1 year ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Entertainment1 year ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ
-
Latest News1 year ago
യോഗി ആദിത്യനാഥിന്റെ ഉത്തര്പ്രദേശില് ചന്ദ്രയാന് 3 വിജയകരമാകാൻ മദ്രസയില് പ്രത്യേക പ്രാര്ത്ഥന
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു