Latest News
മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമഭാവനയുടെ സന്ദേശമാണ് ഓണം പകർന്നു നൽകുന്നതെന്ന് മുഖ്യമന്ത്രി ഓണ സന്ദേശത്തിൽ പറഞ്ഞു. മാനുഷികമായ മൂല്യങ്ങൾ എല്ലാം മനസ്സിൽ ആവർത്തിച്ച് ഉറപ്പിക്കുന്ന ശാന്തിയുടെ, സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ, വികസനത്തിന്റെ, ആഘോഷമാവട്ടെ ഓണമെന്നും കേരളത്തിന്റെ ഈ ദേശീയോത്സവം ജാതിമത വേർതിരിവുകൾക്കൊക്കെ അതീതമായ മാനവിക ഐക്യം ഊട്ടിയുറപ്പിച്ചുകൊണ്ട് നമുക്ക് ആഘോഷിക്കാമെന്നും മുഖ്യമന്ത്രി ആശംസിക്കുകയുണ്ടായി.
പരിമിതികൾക്കുള്ളിൽ നിന്നാണെങ്കിലും ഓണം ഐശ്വര്യപൂർണ്ണമാക്കാൻ വേണ്ടതൊക്കെ സംസ്ഥാന സർക്കാർ ചെയ്യുന്നുണ്ട്. ക്ഷേമപെൻഷനുകളുടെ വിതരണം മുതൽ ന്യായവിലക്കുള്ള പൊതുവിതരണം വരെ ഉറപ്പുവരുത്തി. പ്രതിസന്ധികളിൽ സർക്കാർ ഉയർത്തിയ മുദ്രാവാക്യം ‘സർക്കാർ ഒപ്പമുണ്ട്’ എന്നതായിരുന്നു. ആഘോഷവേളയിലും അത് തന്നെ പറയുന്നുവെന്ന് മുഖ്യമന്ത്രി ഓണ സന്ദേശത്തിൽ പറഞ്ഞു. ഏവർക്കും സ്‌നേഹം നിറഞ്ഞ ഓണാശംസകൾ എന്നു പറഞ്ഞാണ് മുഖ്യമന്ത്രി ആശംസാ സന്ദേശം അവസാനിപ്പിച്ചിരിക്കുന്നത്.