Latest News
യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ചന്ദ്രയാന്‍ 3 വിജയകരമാകാൻ മദ്രസയില്‍ പ്രത്യേക പ്രാര്‍ത്ഥന
ലഖ്നൗ . യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ചന്ദ്രയാന്‍ 3 വിജയകരമായി ലഖ്നൗവിലെ മദ്രസയില്‍ പ്രത്യേക പ്രാര്‍ത്ഥന. ലഖ്നൗവിലെ ഇസ്ലാമിക് സെന്‍റര്‍ മദ്രസയില്‍ കുട്ടികള്‍ ചന്ദ്രയാന്‍ 3 വിജയകരമായി ഇറങ്ങാന്‍ നമാസ് നടത്തിയതായി ലഖ്നൗ ഈദ് ഗാഹിലെ ഇമാം ഖാലിദ് റഷീദ് ഫിറാംഗി മഹാലി അറിയിക്കുകയായിരുന്നു.
ലഖ്നൗവിലെ മദ്രസയില്‍ സയന്‍സും പഠിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് ചന്ദ്രയാന്‍ 3നെക്കുറിച്ച് വലിയ താല്‍പര്യമാണെന്നും ഇമാം പറഞ്ഞിട്ടുണ്ട്.. എല്ലാ ശാസ്ത്രജ്ഞര്‍ക്കും ഐഎസ് ആര്‍ ഒ ഉദ്യോഗസ്ഥര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നതായും ഇമാം ഖാലിദ് റഷീദ് ഫിറാംഗി മഹാലി പറഞ്ഞു.
മദ്രസകളിലെ സിലബസ് നിര്‍ബന്ധമായും പരിഷ്കരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കര്‍ശനമായ നടപടികള്‍ സ്വീകരിച്ച് വരികയാണ്. വെറും മതം മാത്രം പഠിപ്പിക്കാതെ, സയന്‍സും കണക്കും സിലബസിന്റെ ഭാഗമാകണമെന്ന് യോഗി ആദ്തിത്യനാഥ് കര്‍ശനമായി നിർദേശിച്ചിരുന്നു.