Latest News

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു അറസ്റ്റിൽ

Published

on

അമരാവതി . 250 കോടിയുടെ അഴിമതി കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുഗു ദേശം പാർട്ടി (ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു അറസ്റ്റിലായി. ശനിയാഴ്ച രാവിലെ 6 മണിയോടെ, അഴിമതിക്കേസില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം നന്ത്യല്‍ പോലീസാണ് ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്യുന്നത്.

നഗരത്തിൽ ടൗണ്‍ ഹാളില്‍ ഒരു പരിപാടി കഴിഞ്ഞു കാരവനില്‍ വിശ്രമിക്കുമ്പോൾ നായിഡുവിനെ നന്ത്യാല്‍ ഡിഐജിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പുലര്‍ച്ചെ മൂന്നു മണിയോടെ എത്തിയ പോലീസ് ഏകദേശം മൂന്നു മണിക്കൂറിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ടിഡിപി പ്രവര്‍ത്തകര്‍ കനത്ത പ്രതിഷേധം ഉയര്‍ത്തിയെങ്കിലും പോലീസ് അതൊന്നും കൂട്ടാക്കിയില്ല.

ഇതിനിടെ ടിഡിപിയുടെ യുട്യൂബ് ചാനലിന്റെ സംപ്രേക്ഷണം പോലീസ് തടഞ്ഞു. അറസ്റ്റ് സംബന്ധിച്ച നോട്ടീസും ചന്ദ്രബാബുവിന് കൈമാറി. 2014 2019 കാലഘട്ടത്തിൽ ചന്ദ്ര ബാബു നായിഡു മുഖ്യമന്ത്രി ആയിരിക്കെ സംസ്ഥാനത്ത് ഉടനീളം എഞ്ചിനീയറിങ് വിദ്യാർഥികൾക്ക് വേണ്ടി വൈദഗ്ധ്യ നൈപുണ്യ വികസന പദ്ധതി എന്ന രീതിയിൽ എ.പി.സ്കിൽ ഡെവലപ്മെന്റ് ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ അഴിമതിക്കേസിലാണ്, ആദ്യഘട്ടത്തിൽ ഇ.ഡിയും ആന്ധ്രാപ്രദേശ് സി.ഐ.ഡിയും കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്. 2021-ൽ ചന്ദ്രബാബു നായിഡുവിനെതിരേ എഫ്.ഐ.ആർ. രേഖപ്പെടുത്തിയിരുന്നു. കേസിൽ ഒന്നാം പ്രതിയാണ് ചന്ദ്രബാബു നായിഡു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version