Latest News

ഗണപതി വിവാദം: ‘കേസുകൾ അല്ല പ്രധാനം, പരാമര്‍ശം സ്‌പീക്കര്‍ തിരുത്തുകയോ പിൻവലിക്കുകയോ വേണം’

Published

on

തിരുവനന്തപുരം . ഗണപതി വിവാദത്തില്‍ നാമജപയാത്രയ്ക്കെതിരെ എടുത്ത കേസുകൾ അല്ല പ്രധാനമെന്നും, പരാമര്‍ശം സ്‌പീക്കര്‍ തിരുത്തുകയോ പിൻവലിക്കുകയോ വേണമെന്നും അല്ലാതെ പിന്നോട്ടില്ലെന്നും എൻ എസ് എസ്. ഗണപതി വിവാദത്തില്‍ നാമജപയാത്രയ്ക്കെതിരെ എടുത്ത കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് നടപടിയിൽ പ്രതികരണവുമായി എൻഎസ്എസ് രംഗത്തെത്തിയിരിക്കുകയാണ്. കേസല്ല പ്രധാനം, സ്പീക്കർ നിലപാട് തിരുത്തുകയാണ് വേണ്ടതെന്നും എൻഎസ്എസ് വ്യക്തമാക്കി. പരാമര്‍ശം സ്‌പീക്കര്‍ തിരുത്തുകയോ പിൻവലിക്കുകയോ വേണം, അല്ലാതെ പിന്നോട്ടില്ല. എൻ എസ് എസ് നേതൃത്വം അറിയിച്ചു.

കേസുകള്‍ നിയമപരമായി തന്നെ നേരിടാമെന്നതാണ് എൻ എസ് എസ്സിന്റെ നിലപാട്. ഇപ്പോഴത്തെ വിവാദത്തിൽ സ്പീക്കർ നിലപാട് തിരുത്തുകയാണ് വേണ്ടതെന്ന നിലപാടിൽ എൻ എസ് എസ് ഉറച്ചുനിൽക്കുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് എൻഎസ്എസിനെതിരായ നിലപാടിൽ സർക്കാർ അയവ് വരുത്തുന്നുവെന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്.

കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കുക എളുപ്പമല്ലാത്തതിനാല്‍ നിയമോപദേശം തേടി പൊലീസിന്റെ നടപടികൾ നിർത്തിവെക്കാനാണ് ആലോചന. എൻ എസ് എസിന്റെ നാമജപ യാത്രയ്ക്ക് ഗൂഢലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ലെന്ന് കോടതിയിൽ വ്യക്തമാക്കാനാകും പൊലീസ് ശ്രമിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version