Latest News

ഇന്ത്യ – കാനഡ നയതന്ത്രബന്ധം വഷളായി?, ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറിന്മേലുള്ള ചർച്ചകൾ നിർത്തിവെച്ചു

Published

on

ന്യൂ ഡൽഹി . കാനഡയിലെ ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ അതിർ വരമ്പുകൾ ലംഘിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായി. ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറിന്മേലുള്ള ചർച്ചകൾ ഇന്ത്യയും കാനഡയും താത്കാലികമായി നിർത്തിവെച്ചു.

കാനഡയിലെ ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളുടെ പേരിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്നത്. ജൂലൈയിൽ, കാനഡയിലെ മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞരുടെ പേരിലുള്ള പോസ്റ്ററുകൾ ചില പ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷം, ഇന്ത്യ കനേഡിയൻ പ്രതിനിധിയെ വിളിച്ചുവരുത്തി എതിർപ്പ് അറിയിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ച ഇന്ത്യയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കാനഡയിലെ തീവ്രവാദ ഘടകങ്ങളുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക പ്രകടിപ്പിച്ച് ദിവസങ്ങൾക്ക് ഉള്ളിലാണ് പുതിയ നടപടി.

രാഷ്ട്രീയ വിഷയങ്ങളിൽ നിലനിൽക്കുന്ന ഭിന്നത പരിഹരിച്ചതിന് ശേഷം ചർച്ചകൾ വീണ്ടും തുടരുമെന്ന് ഇന്ത്യൻ അധികൃതർ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാർ ഈ വർഷം ഒപ്പുവയ്ക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഈ അപ്രതീക്ഷിത നീക്കം ഉണ്ടായിരിക്കുന്നത്.ഇന്ത്യ എതിർപ്പ് പ്രകടിപ്പിച്ച പലതരത്തിലുള്ള രാഷ്ട്രീയ വികാസങ്ങളാണ് കാനഡയിൽ ഉണ്ടായിരിക്കുന്നത്. ഈ കാര്യങ്ങളിൽ ഇന്ത്യ ശക്തമായ എതിർപ്പാണ് അറിയിച്ചതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

‘കാനഡയിൽ ചില രാഷ്ട്രീയ സംഭവവികാസങ്ങൾ ഉണ്ടായിട്ടുണ്ട്, അതിൽ ഇന്ത്യയും എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്. ഇത് വരെ ഈ രാഷ്ട്രീയ സംഭവവികാസങ്ങൾ പരിഹരിക്കപെട്ടിട്ടില്ല. ഞങ്ങൾ കാനഡയുമായുള്ള ചർച്ചകൾ താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.’ഒരു ഇന്ത്യൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version