Latest News

എം ശിവശങ്കർ ഉപദേശം കേട്ട് കെ ഫോണിൽ സർക്കാരിന് 36 കോടി 35 ലക്ഷം നഷ്ടം ഉണ്ടായെന്ന് സി എ ജി റിപ്പോർട്ട്

Published

on

തിരുവനന്തപുരം. എം.ശിവശങ്കറിന്റെ ഐഎഎസി ഉപദേശം കേട്ട പിണറായി സർക്കാരിന് കെ ഫോൺ പദ്ധതിയുടെ നടത്തിപ്പുകാരായ കെഎസ്ഐടിഐഎൽ ബെൽ കൺസോർഷ്യത്തിന് നൽകിയ പലിശരഹിത മൊബിലൈസേഷൻ ഫണ്ടിലൂടെ നഷ്ടമായത് 36 കോടി 35 ലക്ഷം രൂപ. സിഎജിയുടെ കണ്ടെത്തൽ ആണിത്. 36 കോടി 35 ലക്ഷം നഷ്ടമുണ്ടാക്കിയ സംഭവത്തിൽ സിഎജി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ്.

കെഎസ്ഇബി ഫിനാൻസ് ഓഫീസറുടെ നിർദ്ദേശം പോലും അവഗണിച്ചു കൊണ്ടാണ് കരാറുമായി സർക്കാർ മുന്നോട്ട് പോയത്. ആദ്യ കരാറിൽ ഇല്ലാതിരുന്നിട്ടും എം ശിവശങ്കറിന്റെ വാക്കാലുള്ള നിർദ്ദേശം പരിഗണിച്ചാണ് 10 ശതമാനം മൊബിലൈസ്ഷൻ അഡ്വാൻസ് നൽകാൻ കെഎസ്ഐടിഎൽ തയ്യാരായിരിക്കുന്നത്.

പിണറായി സർക്കാരിന്റെ അഭിമാന പദ്ധതിയെന്ന് കൊട്ടിഘോഷിക്കപ്പെട്ട കെ-ഫോൺ പദ്ധതി നടത്തിപ്പിന് ബെൽ കൺസോർഷ്യത്തെ ഏൽപ്പിച്ച കരാറിലാണ് സിഎജി നഷ്ടക്കണക്ക് ഏതുതത് കാണിച്ചിരിക്കുന്നത്. 1531 കോടിരൂപയ്‌ക്കാണ് കെ ഫോൺ സേവനങ്ങൾക്കുള്ള ടെൻഡർ ബെല്ലിനു നൽകുന്നത്. കരാർ തുകയിൽ, സാധനങ്ങൾ വാങ്ങാനുള്ള ചെലവിന്റെ 10 ശതമാനമാണ് മൊബിലൈസേഷൻ അഡ്വാൻസ്. അഡ്വാൻസ് തുക പലിശ ഒഴിവാക്കി ബെല്ലിനു കൈമാറണമെന്ന് കെഎസ്ഐടിഎലിനു ശിവശങ്കർ നിർദേശം നൽകുകയായിരുന്നു.

2013 ലെ സ്റ്റോർ പർചേസ് മാനുവൽ അനുസരിച്ച് മൊബിലൈസേഷൻ അഡ്വാൻസ് പലിശ കൂടി ഉൾപ്പെടുന്നതാണ് എന്നതാണ് യാഥാർഥ്യം. പലിശ ഒഴിവാക്കി നൽകണമെങ്കിൽ ആരാണോ കരാർ കൊടുത്തത് അവരുടെ ബോർഡ് യോഗത്തിന്റെ അനുമതി ഉണ്ടായിരിക്കണം എന്നാണ് സെൻട്രൽ വിജിലൻസ് കമ്മീഷന്റെ വ്യവസ്ഥ. ബെല്ലിന് അഡ്വാൻസായി തുക കൈമാറുമ്പോൾ ചട്ടപ്രകാരമുള്ള പലിശ നിരക്കിനെക്കുറിച്ച് പറയാതിരുന്നതിനാൽ പലിശ എസ്ബിഐ നിരക്കിന്റെ 3% അധികമായി ഈടാക്കണമെന്നു കെഎസ്ഇബി പ്രതിനിധി 2018ൽ നിർദേശിച്ചിരുന്നതുമാണ്.

ആദ്യഘട്ടത്തിലെ ബില്ലിൽതന്നെ ഇതു തിരിച്ചുപിടിക്കണമെന്നും കെഎസ്ഇബി നിർദേശിച്ചിരുന്നു. എന്നാൽ, കിഫ്ബിയിൽ നിന്ന് പണം അഡ്വാൻസായി കൈമാറുമെന്നും പലിശയുടെ കാര്യം അവർ പറഞ്ഞിട്ടില്ലെന്നും ഐടി സെക്രട്ടറി അറിയിച്ചത്തിന്റെ അടിസ്ഥാനത്തിൽ 2019 മാർച്ച് 9ന് ബെല്ലുമായി സേവന കരാറിൽ ഒപ്പിടുകയായിരുന്നു. ബെല്ലുമായി ഉണ്ടാക്കിയ പേമെന്റ് ടേംസിൽ എന്നാൽ സർക്കാരിന് കിട്ടേണ്ട പലിശയുടെ കാര്യം മാത്രം ഇല്ല എന്നതാണ് വാസ്തവത്തിൽ നടന്ന ശുദ്ധ തട്ടിപ്പ്. പലിശയിനത്തിൽ മാത്രം ഇതുവഴി സർക്കാരിന് നഷ്ടം 36,35,57,844 കോടിയെന്നാണ് സിഎജി ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

(വാൽകഷ്ണം : ശിവശങ്കറിന്‌ കുറേകാലം കൂടി ആ കസേര കൊടുക്കേണ്ടതായിരുന്നു, നിരാശപ്പെടുത്തിയത് ശരിയായില്ല. കേരളത്തെ മൊത്തം അടിയോടെ വെളുപ്പിക്കുന്നത് കാണാമായിരുന്നു)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version