Latest News
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
പുതുപ്പള്ളി . പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ബഹുദൂരം മുന്നിലെത്തി. ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും ചാണ്ടി ഉമ്മൻ മറികടന്നു. ചാണ്ടി ലീഡ് ചെയ്യുന്നത് 34,126 വോട്ടുകൾക്കെന്നാണ് ഒടുവിലെ റിപ്പോർട്ടുകൾ. 2011ൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ലീഡ്.
ചാണ്ടി ഉമ്മൻ (യുഡിഎഫ്), ജെയ്ക് സി തോമസ് (എൽഡി.എഫ്), ലിജിൻലാൽ (എൻഡിഎ) എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ. 53 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മൻചാണ്ടിയുടെ വേർപാടിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണല്‍ തുടങ്ങും മുമ്പേ യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങി. വോട്ടിങ് കേന്ദ്രത്തിന് മുമ്പിൽ ചാണ്ടി ഉമ്മന്റെ പോസ്റ്ററുകളുയർത്തിയാണ് കോൺഗ്രസ് പ്രവർത്തകർ ആഘോഷം നടത്തുന്നത്.
ഇതിനിടെ വോട്ടെണ്ണി തുടങ്ങിയപ്പോൾ തന്നെ പുതുപ്പള്ളിയിൽ തോൽവി സമ്മതിച്ച് സി പി എം. ഇടതുപക്ഷം ജയിച്ചാൽ അത് ലോകാത്ഭുതം. ഇപ്പോൾ അത്ഭുതങ്ങൾ ഒന്നും സംഭവിക്കുന്നില്ലല്ലോ? കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എന്നല്ലേ യുഡിഎഫ് പറഞ്ഞത് അത് ഉണ്ടാകുമോ എന്ന് നോക്കാം, എ കെ ബാലൻ പറഞ്ഞു. ബസേലിയസ് കോളേജിൽ രാവിലെ 8.10ഓടെ ആണ് വോട്ടെണ്ണല്‍ നടപടികൾ ആരംഭിച്ചത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണല്‍ തുടങ്ങും മുമ്പേ യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങി. വോട്ടിങ് കേന്ദ്രത്തിന് മുമ്പിൽ ചാണ്ടി ഉമ്മന്റെ പോസ്റ്ററുകളുയർത്തിയാണ് കോൺഗ്രസ് പ്രവർത്തകർ ആഘോഷം നടത്തുന്നത്.
ആകെ 20 മേശകളാണ് കൗണ്ടിംഗിനായി തയ്യാറാക്കിയിരിക്കുന്നത്. 14 മേശകളിൽ വോട്ടിംഗ് യന്ത്രങ്ങളും തപാൽ വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) വോട്ടും എണ്ണും.
2021ല്‍ അയര്‍ക്കുന്നത് യുഡിഎഫിന് 1436 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. അകലക്കുന്നത്ത് യുഡിഎഫിന് 1820 ഭൂരിപക്ഷം ലഭിച്ചപ്പോള്‍ കഴിഞ്ഞതവണ മണര്‍ക്കാട്ട് ജെയ്ക്കിനായിരുന്നു ഭൂരിപക്ഷം. 1213 വോട്ടിന്റെ ഭൂരിപക്ഷമാണ് ഈ പഞ്ചായത്തില്‍ ജെയ്ക്കിന് ലഭിച്ചത്. പാമ്പാടിയില്‍ കേവലം 50 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിന് ലഭിച്ചത്. അതേസമയം ഉമ്മന്‍ ചാണ്ടിയുടെ വീട് നില്‍ക്കുന്ന പുതുപ്പള്ളിയില്‍ 2021ല്‍ യുഡിഎഫിന് 2634 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.
(UPDATING)