Latest News
ബിഎസ്പി നേതാവിന്റെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ യോഗി സർക്കാരിന്റെ ബുൾഡോസർ നടപടി
ഗാസിയാബാദ് . ബിഎസ്പി നേതാവും മുൻ കൗൺസിലറുമായ ഹാജി ഖലീൽ അഹമ്മദിന്റെ ഭൂമി കൈയ്യേറ്റത്തിനും അനധികൃത നിർമ്മാണങ്ങൾക്കെതിരെ യോഗി സർക്കാരിന്റെ ബുൾഡോസർ നടപടി. ഗാസിയാബാദിലെ മുനിസിപ്പൽ കോർപ്പറേഷന്റെ 30 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണ് ഖലീൽ കൈയേറിയിരിക്കുന്നത്.
അവിടെ മദ്രസയും പള്ളിയും കടകളും ഉണ്ടാക്കുകയായിരുന്നു ഖലീൽ. കടകൾ എല്ലാം വാടകക്ക് നൽകി. മുനിസിപ്പൽ കോർപ്പറേഷൻ ഹാജി ഖലീൽ അഹമ്മദിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട് . സ്ഥലം വിട്ടുനൽകാൻ ഇതോടെ ഖലീലിന് നോട്ടീസും നൽകി.
23,000 ചതുരശ്ര മീറ്റർ ഭൂമി അനധികൃതമായി കൈയേറിയതായിട്ടാണ് പ്രദേശവാസികളുടെ പരാതി.
മുനിസിപ്പൽ കോർപ്പറേഷന്റെ ഭൂമി കയ്യേറി മദ്രസയാണ് ആദ്യം നിർമ്മിച്ചത്. പിന്നീട് മസ്ജിദും പണിതു. ഖലീൽ അഹമ്മദ് ആണ് മദ്രസ കമ്മിറ്റിയിലെ മുഖ്യ ഭാരവാഹി. 30 കോടിയോളം രൂപയാണ് ഈ സ്ഥലത്തിന് വിലയെന്ന് മേയർ സുനിതാ ദയാൽ പറഞ്ഞിട്ടുണ്ട്.
200 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് മസ്ജിദ് നിർമ്മിച്ചിട്ടുള്ളത്. അവശേഷിക്കുന്ന ഭൂമിയിൽ കടയ്‌ക്കും അനധികൃത നിർമാണത്തിനും പുറമെ അനധികൃത പാർക്കിങ്ങും ഒരുക്കിയിരിക്കുന്നു. മുന്നറിയിപ്പും നൽകിയിട്ടും സ്ഥലം ഒഴിഞ്ഞില്ലെങ്കിൽ ബുൾഡോസർ നടപടി ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ജനങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ് പള്ളിയെന്നും ഒഴിയാനാകില്ലെന്നുമാണ് ഖലീലിൽ ഉന്നയിച്ചിരിക്കുന്ന വാദം. അതിനാൽ ഭൂമി ബലം പ്രയോഗിച്ച് ഒഴിപ്പിക്കാനുള്ള നീക്കത്തിലേക്ക് അധികൃതർ നീക്കം തുടങ്ങി.