Latest News
പത്രപ്രവർത്തകർക്ക് കോടികളുടെ കോഴ: നാണക്കേടുണ്ടാക്കല്ലേ എന്ന് കെ യു ഡബ്ലിയു ജെ യുടെ പേരിൽ വ്യാജ വാർത്ത കുറിപ്പ്
തിരുവനന്തപുരം . സിഎംആർഎല്ലുമായി ബന്ധപ്പെട്ട് പത്രപ്രവർത്തകർ ക്കെതിരെ കോടികളുടെ കോഴ ആരോപണം ഉണ്ടായിരിക്കെ ട്രോളുകളുകളിലും വർത്തകകളിലും പ്രതികരിച്ച് നാണക്കേടുണ്ടാക്കല്ലേ എന്ന് കെ യു ഡബ്ലിയു ജെ യുടെ പേരിൽ വ്യാജ വാർത്ത കുറിപ്പ്. കെ എം ആർ എല്ലുമായി ബന്ധപെട്ടു സംഘടനക്കും മാധ്യമങ്ങൾക്കും എതിരെ ഉള്ള സാമ്പത്തിക വിവാദത്തിൽ പരമാവധി ജാഗ്രത പാലിക്കാനും, സാമൂഹ്യ മാധ്യങ്ങളിൽ വരുന്ന ട്രോളുകളിലും ചർച്ചകളിലും പങ്കെടുക്കാതെ മൗനം പാലിക്കണമെന്നും, സംഭവം വിവാദമായാൽ സംഘടനക്കും തൊഴിലിനും സ്ഥാപനങ്ങൾക്കും പ്രതിച്ഛായ നഷ്ടമാക്കുമെന്നുമാണ് വ്യാജ പത്രക്കുറിപ്പിലെ ഉള്ളടക്കം.
ഇക്കഴിഞ്ഞ 14 തീയതിയായി തയ്യാറാക്കിയിട്ടുള്ള ഈ പത്ര കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കെ യു ഡബ്ലിയൂ ജെ ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവിന്റെ ഒപ്പാണ് വ്യാജ വാർത്താക്കുറിപ്പിൽ നൽകിയിട്ടുള്ളത്. സംഭവം വിവാദമായതോടെ രംഗത്ത് വന്ന കെ യു ഡബ്ലിയൂ ജെ നേതൃത്വം പത്രക്കുറിപ്പു വ്യാജമാണെന്നാണ് പറഞ്ഞിട്ടുള്ളത്.
കേരള പത്രപ്രവർത്തക യൂണിയൻ വ്യാജ വാർത്താക്കുറിപ്പിനെ പാട്ടി പറഞ്ഞിരിക്കുന്നത് ഇങ്ങനെ. ‘സിഎംആർഎല്ലുമായി ബന്ധപ്പെട്ട് കേരള പത്രപ്രവർത്ത യൂണിയന്റെ (KUWJ) പേരിൽ സമൂഹമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്ന വാർത്താക്കുറിപ്പ് വ്യാജമാണ്. യൂണിയൻ ലെറ്റർപാഡ് കൃത്രിമമായി നിർമ്മിച്ച് ജനറൽ സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ടാണ് പ്രസിദ്ധീകരണാർത്ഥം എന്ന പേരിൽ വ്യാജ വാർത്താക്കുറിപ്പ് പ്രചരിപ്പിക്കുന്നത്. പത്രപ്രവർത്തക യൂണിയനെ അപമാനിക്കുകയെന്ന ലക്ഷ്യത്തിൽ വ്യാജരേഖ തയ്യാറാക്കിയവർക്കും അത് പ്രചരിപ്പിക്കുന്നവർക്കുമെതിരെ യൂണിയൻ നിയമനടപടി സ്വീകരിക്കുമെന്നും, പ്രസിഡൻറ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും അറിയിച്ചു.