Latest News
ത്രിപുരയില്‍ മുന്‍കാല റെക്കോര്‍ഡുകള്‍ തകർത്ത് ബിജെപിയ്ക്ക് ആദ്യ മുസ്ലീം എംഎല്‍എ
ത്രിപുര രാഷ്ട്രീയത്തില്‍ സുപ്രധാന വഴിത്തിരിവിലേക്ക് തുടക്കമിട്ട് ബിജെപി. ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് ആദ്യമായി മുസ്ലീം സമുദായത്തില്‍ നിന്നുള്ള എംഎല്‍എ ലഭിച്ചതോടെ ത്രിപുരയിൽ ഇനി ചരിത്രം കുറിക്കാനുള്ള നീക്കത്തിലാണ് ബി ജെ പി.
ബോക്‌സാനഗറില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായ തഫാജല്‍ ഹുസൈനാണ് ചരിത്ര വിജയം നേടിയിരിക്കുന്നത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്ന തഫാജല്‍ ഹുസൈനു കനത്ത പരാജയമായിരുന്നു നേരിടേണ്ടി വന്നത്. എന്നാല്‍ ഇപ്പോള്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയം അദ്ദേഹത്തിനൊപ്പമെത്തി. ഇടതുപക്ഷത്തിന്റെ കരുത്തനായ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി കൊണ്ടാണ് തഫാജല്‍ ഹുസൈൻ വിജയത്തിന്റെ മധുരം നുകർന്നത്.
‘ഏകാഗ്ര ബുദ്ധിക്കേ ആനന്ദം കിട്ടൂ. ബാഹ്യസമ്പത്തുകളും മമതാ ബന്ധങ്ങളും ഒരിക്കലും ഏകാഗ്രത നേടിത്തരില്ല’ – ശ്രീ നാരായണ ഗുരു
ബോക്‌സാനഗര്‍ മണ്ഡലം സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ്. മുന്‍കാല റെക്കോര്‍ഡുകള്‍ തകര്‍ത്ത് 34,146 വോട്ടുകള്‍ക്കാണ് തഫാജല്‍ ഹുസൈന്‍ വിജയിച്ചത്. പ്രധാന എതിരാളിയായ സിപിഎമ്മിലെ മീസാന്‍ ഹുസൈന് 3909 വോട്ടുകള്‍ മാത്രമാണ് നേടാനായത്.
തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അമിത് രക്ഷിത് പ്രതികരിച്ചിരിക്കുന്നത് ഇങ്ങനെ. ‘ലിബറലുകള്‍ ആയി നടിക്കുന്ന സിപിഎം ന്റെ അടിസ്ഥാന ആശയങ്ങള്‍ വ്യത്യസ്തമാണ്. ന്യൂനപക്ഷ പ്രശ്‌നങ്ങളെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായാണ് അവര്‍ ഉപയോഗിക്കുന്നത്. ബോക്‌സാനഗര്‍ മണ്ഡലത്തിലെ ന്യൂനപക്ഷ വിഭാഗത്തിന് എല്ലാം നിഷേധിക്കപ്പെട്ടിരുന്നു. ശരിയായ വികസനം പോലും മണ്ഡലത്തില്‍ നടപ്പാക്കിയിട്ടില്ല. സിപിഎം അവരെ അടിച്ചമര്‍ത്തി ഭരിക്കുകയായിരുന്നു. എന്നാല്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ കണ്ണ് തുറപ്പിച്ചു. കഴിഞ്ഞ 35 വര്‍ഷത്തിനിടെ കാണാത്ത വികസനങ്ങള്‍ക്ക് അവര്‍ സാക്ഷികളായി. അതോടെ അവർ ഒരു കാര്യം തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് തഫാജല്‍ ഹുസൈന് വമ്പിച്ച വിജയം നേടാനായത്’ അമിത് രക്ഷിത് പറഞ്ഞു.
എല്ലാവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ബഹുസ്വര രാഷ്ട്രീയ അന്തരീക്ഷം വളര്‍ത്തിയെടുക്കാനുള്ള ബിജെപിയുടെ പ്രതിബദ്ധതയുടെ തെളിവാണ് തഫാജല്‍ ഹുസൈന്റെ വിജയം എന്നാണ്റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പാര്‍ശ്വവല്‍ക്കരിപ്പെട്ട സമുദായങ്ങളുടെ പ്രാതിനിധ്യത്തിലേക്കുള്ള നിര്‍ണായക ചുവടുവെപ്പാണ് തഫാജല്‍ ഹുസൈന്റെ വിജയം. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഐക്യം വളര്‍ത്താന്‍ ഈ വിജയം സഹായിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. തഫാജലിന്റെ വിജയം ത്രിപുരയിലെ മുസ്ലീം ജനസംഖ്യയുടെ രാഷ്ട്രീയ പങ്കാളിത്തം വര്‍ധിപ്പിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതികരിച്ച് തഫാജുല്‍ ഹുസൈനും രംഗത്തെത്തി യിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു കൂട്ടം ജനങ്ങളുടെ നിരാശയുടെ ഫലമാണ് തെരഞ്ഞെടുപ്പില്‍ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ‘കഴിഞ്ഞ 25 വര്‍ഷമായി സിപിഎം ഈ വോട്ടര്‍മാരെ മുതലെടുത്തതിന്റെ പ്രതികാരമാണ് ഈ വിജയം എന്നാണ് തഫാജുല്‍ ഹുസൈൻ പ്രതികരിച്ചിരിക്കുന്നത്. അടുത്ത് തന്നെ സംസ്ഥാനത്ത് നിന്ന് സിപിഎം അപ്രത്യക്ഷമാകും. നിയമസഭയില്‍ നിന്ന് സിപിഎമ്മിനെ പുറത്താക്കി ബോക്‌സാനഗറിലെ ജനം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്’ തഫാജുല്‍ ഹുസൈന്‍ പറഞ്ഞു.
‘ലോകത്തിൽ അധികം പേരും ആനന്ദത്തിനായി ബാഹ്യവിഷയങ്ങളെ സ്നേഹിക്കുന്നു. മറ്റു വ്യക്തികളുമായി മമതാബന്ധം പുലർത്തുന്നു’ – ശ്രീ നാരായണ ഗുരു